28 October 2026
Sumeesh T Unneen
Photo Credit: Unsplash
പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിൻ്റെ അളവ് കുറവാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശം തേടേണ്ടത് അത്യാവശ്യമാണ്. ഇതിനൊപ്പം ചില പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയും ചെയ്യാം
മത്തി, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ വിറ്റാമിൻ ഡി, സിങ്ക്, ഒമേഗ-3 എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കും
ചീര, ബ്രോക്കോളി തുടങ്ങിയ കടും പച്ച നിറമുള്ള പച്ചക്കറികൾ സ്ഥിരമായി കഴിക്കുന്നത് ശരീരത്തിൽ ടെസ്റ്റോസ്റ്റിറോണിൻ്റെ അളവ് കുറയുന്നത് തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു
കൊക്കോ അടങ്ങിയ ഉൽപ്പന്നങ്ങൾ ടെസ്റ്റോസ്റ്റിറോൺ വർധിപ്പിക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. എന്നാൽ മധുരം കുറഞ്ഞ ഡാർക്ക് ചോക്ലേറ്റ് പോലുള്ളവ വേണം ഇതിനായി തിരഞ്ഞെടുക്കാൻ
അവോക്കാഡോയിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, 'ബോറോൺ' എന്നീ ഘടകങ്ങൾ ഹോർമോണുകളുടെ ശരിയായ പ്രവർത്തനത്തിനും ശരീരത്തിൽ ടെസ്റ്റോസ്റ്റിറോൺ നിലനിർത്താനും സഹായിക്കും
മുട്ടയുടെ മഞ്ഞക്കരുവിൽ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, സെലിനിയം എന്നിവയുണ്ട്. ഇതിലടങ്ങിയിട്ടുള്ള സെലിനിയം ടെസ്റ്റോസ്റ്റിറോൺ ഉൽപാദനം വർധിപ്പിക്കാൻ വളരെ മികച്ചതാണ്
ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ ചെറിയും ബെറിപ്പഴങ്ങളും ഹോർമോൺ ഉൽപാദിപ്പിക്കുന്ന കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കും
കൊഞ്ച്, കക്കയിറച്ചി തുടങ്ങിയ കടൽവിഭവങ്ങൾ സിങ്കിൻ്റെ മികച്ച ഉറവിടമാണ്. പുരുഷന്മാരുടെ പ്രത്യുൽപാദന ആരോഗ്യത്തിനും ടെസ്റ്റോസ്റ്റിറോൺ ഉത്പാദനത്തിനും സിങ്ക് വളരെ അത്യാവശ്യമാണ്