27 October 2026

Sumeesh T Unneen

ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!

Photo Credit: Getty Images

മണിക്കൂറുകളോളം അനങ്ങാതെയുള്ള ഇരിപ്പ് കാലുകളിലെയും ഗ്ലൂട്ട്സിലെയും പേശികളുടെ കരുത്ത് കുറയാൻ കാരണമാകുന്നു. ഇത് ശരീരത്തിൻ്റെ ബാലൻസിനെ തന്നെ ബാധിക്കും

പേശികളുടെ ബലം കുറയുന്നു

തുടർച്ചയായി ഇരിക്കുമ്പോൾ മെറ്റബോളിസത്തിൻ്റെ വേഗത കുറയും. ഇത് അമിതവണ്ണത്തിനും, ആന്തരികാവയവങ്ങൾക്ക് ചുറ്റും അപകടകരമായ രീതിയിൽ കൊഴുപ്പ് അടിയാനും കാരണമാകും

അമിതവണ്ണവും കുടവയറും

ദീർഘനേരമുള്ള ഇരുപ്പ് നട്ടെല്ലിന് കടുത്ത സമ്മർദ്ദം നൽകുന്നു. കമ്പ്യൂട്ടറിനും ഫോണിനും മുന്നിലെ ഈ ഇരിപ്പ് കഴുത്ത്, തോൾ എന്നിവിടങ്ങളിൽ വിട്ടുമാറാത്ത വേദനയ്ക്ക് കാരണമാകും

നടുവേദനയും കഴുത്തുവേദനയും

വ്യായാമമില്ലാതെയുള്ള ഒരേയിരുപ്പ് ശാരീരിക ആരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും ബാധിക്കും. ഇത് ഉത്കണ്ഠയും വിഷാദരോഗവും വർധിക്കാൻ കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു

വിഷാദവും ഉത്കണ്ഠയും

തുടർച്ചയായ ഇരുപ്പ് രക്തയോട്ടം കുറയ്ക്കുകയും ഹൃദയത്തിൻ്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിനും ഹൃദയാഘാതം ഉൾപ്പെടെയുള്ള രോഗങ്ങൾക്കുമുള്ള സാധ്യത കൂട്ടുന്നു

ഹൃദ്രോഗ സാധ്യത വർദ്ധിക്കുന്നു

മണിക്കൂറുകളോളം ഇരിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. കൂടാതെ ഹോർമോൺ വ്യതിയാനങ്ങൾ മൂലം ക്യാൻസറിനും വരാനുള്ള സാധ്യതയുണ്ടെന്നും പഠനങ്ങൾ പറയുന്നു

പ്രമേഹവും ക്യാൻസർ സാധ്യതയും

ഒരേയിരുപ്പ് തുടരുമ്പോൾ കാലുകളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും ഇത് വെരിക്കോസ് വെയിനിന് കാരണമാകുകയും ചെയ്യും. രക്തം കട്ടപിടിക്കുന്ന ഡി.വി.ടി എന്ന അപകടകരമായ അവസ്ഥയിലേക്കും നയിക്കാം

വെരിക്കോസ് വെയിനും രക്തം കട്ടപിടിക്കലും

ഓരോ 30 മിനിറ്റിലും 5 മിനിറ്റ് എഴുന്നേറ്റ് നടക്കുകയോ സ്ട്രെച്ച് ചെയ്യുകയോ വേണം, ലിഫ്റ്റിന് പകരം കോണിപ്പടികൾ ഉപയോഗിക്കുന്നതും ചെറിയ വ്യായാമങ്ങൾ ചെയ്യുന്നതും ശീലമാക്കുക

പരിഹാരം എന്ത്?