28 November 2026
Jayadevan A M
Image Courtesy: Getty Images
പോഷകഗുണങ്ങളാല്‍ സമ്പന്നമാണ് ഓട്‌സ്. ഓട്‌സ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ നോക്കാം.
ഓട്സ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. റോൾഡ് ഓട്സ് / സ്റ്റീൽ കട്ട് ഓട്‌സാണ് പ്രമേഹരോഗികള്‍ക്ക് നല്ലത്
ഓട്സിൽ ലയിക്കുന്ന നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ എത്തുന്ന ഈ നാരുകൾക്ക് ശരിയായി ദഹിക്കാനും പ്രവർത്തിക്കാനും ധാരാളം വെള്ളം ആവശ്യമാണ്
അമിതമായി ഓട്സ് കഴിക്കുന്നത് ശരിയല്ല. അമിതമായാൽ കലോറിയുടെ അളവ് കൂടാനും ദഹനസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകാനും സാധ്യതയുണ്ട്
ഓട്സിൽ പ്രധാനമായും കാർബോഹൈഡ്രേറ്റും നാരുകളുമാണ് അടങ്ങിയിരിക്കുന്നത്. സമീകൃതാഹാരമാകണമെങ്കിൽ ഇതിനൊപ്പം പ്രോട്ടീനും (മുട്ട, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവ) ചേർക്കേണ്ടതുണ്ട്
ഓട്സ് രുചികരമാക്കാൻ വേണ്ടി പഞ്ചസാര, മധുരമുള്ള സിറപ്പുകൾ എന്നിവ അമിതമായി ചേർക്കുന്നത് ഓട്സിന്റെ ആരോഗ്യഗുണങ്ങളെ ഇല്ലാതാക്കും
ഫ്‌ളേവറുകള്‍ ചേര്‍ക്കാത്ത ഓട്‌സ് മാത്രം വാങ്ങുക. സാധാരണ പ്ലെയിന്‍ ഓട്‌സ് ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്
ഓട്‌സിനൊപ്പം പച്ചക്കറികള്‍ വേവിച്ച് ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ഇത് സ്വാദിഷ്ടവും ആരോഗ്യകരമാണ്.