06 August 2026
SHIJI MK
Image Credit: Getty Images
മഴക്കാലത്ത് ഒട്ടുമിക്ക എല്ലാ സാധനങ്ങളും വേഗത്തില്‍ നശിച്ചുപോകാറുണ്ട്. എന്നാല്‍ കനത്ത മഴയിലും അതിവേഗത്തില്‍ കൃഷി ചെയ്യാവുന്ന പച്ചക്കറികള്‍ നോക്കിയാലോ?
മഴക്കാലത്ത് വീട്ടില്‍ എളുപ്പത്തില്‍ വളര്‍ത്താനാകുന്ന പച്ചക്കറിയാണ് ചീര. അധിക സ്ഥലം ആവശ്യമില്ലാത്തതിനാല്‍ ചട്ടിയിലോ ഗ്രോ ബാഗിലോ വളര്‍ത്തിയെടുക്കാം.
വിത്ത് നേരിട്ട് മണ്ണില്‍ പാകി മുളിപ്പിച്ചെടുക്കാം. നല്ല സൂര്യപ്രകാശം ആവശ്യമാണ് വെണ്ടയ്ക്ക്, അതിനാല്‍ മഴക്കാലത്ത് അധികം വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ വെക്കരുത്.
വീട്ടുവളപ്പിലും ഗ്രോ ബാഗിലുമെല്ലാം വളര്‍ത്താന്‍ പയറും നല്ലതാണ്. പയര്‍ വള്ളിക്ക് വളരാന്‍ നല്ല അന്തരീക്ഷം ഉണ്ടാക്കിക്കൊടുത്താല്‍ മാത്രം മതി. ഇടയ്ക്കിടെ കായ കിട്ടും
മഴക്കാലത്തിന് യോജിച്ച വെള്ളരി ഇനം തിരഞ്ഞെടുക്കാം. വള്ളിയായി വളര്‍ത്താന്‍ സ്ഥലം ആവശ്യമാണ്, എന്നാല്‍ കൂടുതല്‍ മഴ ലഭിക്കുന്നത് നല്ലതല്ല.
മുളക് ചെടികള്‍ വളര്‍ത്താന്‍ അധിക സ്ഥലം ആവശ്യമില്ല. വീടിന്റെ മുറ്റത്തും ബാല്‍ക്കണിയിലും ടെറസിലുമെല്ലാം മുളക് വളര്‍ത്തിയെടുക്കാവുന്നതാണ്.
ചട്ടിയിലും ഗ്രോ ബാഗിലും വഴുതന എളുപ്പത്തില്‍ വളര്‍ത്താവുന്ന പച്ചക്കറിയാണ് വഴുതന. നല്ല വളര്‍ച്ചയ്ക്കായി ജൈവവളവും സൂര്യപ്രകാശവും മാത്രം മതി.
വീട്ടില്‍ വളര്‍ത്താന്‍ ഏറ്റവും എളുപ്പമുള്ള തക്കാളി. മഴ അധികം ലഭിക്കാത്ത സ്ഥലങ്ങളില്‍ വെച്ചാല്‍ തക്കാളി നന്നായി വളരും.