03 AUG 2026

NEETHU VIJAYAN

ഐസ് ക്യൂബ്  മതി, മുട്ട പുഴുങ്ങുമ്പോൾ ഇനി തോട് പൊട്ടില്ല

Image Courtesy: Getty Images 

മുട്ട പുഴുങ്ങുമ്പോൾ തോട് പൊട്ടി വെള്ളത്തിലേക്ക് ഒഴുകിപ്പോകുന്നതും, തോട് ഉരിഞ്ഞെടുക്കാൻ ബുദ്ധിമുട്ടുന്നതും സ്ഥിരമായിട്ട് വീട്ടമ്മമാരുടെ പരാതിയാണ്.

മുട്ട

ഇനി വിഷമിക്കേണ്ട, മുട്ട പുഴുങ്ങാൻ വയ്ക്കുന്നതിന് മുമ്പായി ആദ്യം കുറച്ച് ഐസിട്ട് ഒരു പാത്രത്തിലേക്ക് മുട്ടകൾ ഇറക്കി വയ്ക്കുക. ഇത് പൊട്ടാനുള്ള സാധ്യത കുറയ്ക്കും.

ഐസ് ക്യൂബ്

പാചകത്തിന് ശേഷം എളുപ്പത്തിൽ തോട് ഉരിഞ്ഞു വരാനും പൊട്ടാതിരിക്കാനും ഉടൻ തന്നെ മുട്ടയെ തണുത്ത വെള്ളത്തിലേക്ക് 5 മിനിറ്റ് മാറ്റി വയ്ക്കുക.

തണുത്ത വെള്ളം

ചൂടുള്ള മുട്ട പെട്ടെന്ന് തണുത്ത വെള്ളത്തിലേക്ക് മാറുമ്പോൾ, ഉള്ളിലെ ഭാഗം ചുരുങ്ങുകയും തോടും മുട്ടയും തമ്മിൽ എളുപ്പത്തിൽ വേർപെടുകയും ചെയ്യും.

വേർപെടും

ആദ്യം തന്നെ വെള്ളം തിളപ്പിക്കരുത്. എല്ലായ്പ്പോഴും ആദ്യം മുട്ടകൾ തണുത്ത വെള്ളത്തിൽ വയ്ക്കുക, തുടർന്ന് സാവധാനം അത് ചൂടാക്കുന്നതാണ് നല്ലത്.

തിളപ്പിക്കരുത്

ചിലർ മുട്ട പൊട്ടാതിരിക്കാൻ വെള്ളത്തിൽ അല്പം വിനാഗിരി ചേർക്കുന്നു. മുട്ടയുടെ വെള്ള പുറത്തേക്ക് വരാതെ അത് വേഗത്തിൽ ദൃഢമാകാൻ വിനാഗിരി സഹായിക്കുന്നു.

വിനാഗിരി

9–12 മിനിറ്റ് ഇടത്തരം തീയിൽ മാത്രമെ മുട്ട വേവിക്കാവൂ. കൂടുതൽ തിളച്ചാൽ മുട്ടകൾ പരസ്പരം ഇടിക്കുകയും അത് പെട്ടെന്ന് തന്നെ പൊട്ടുകയും ചെയ്യും.

തിളക്കുക