6 August 2026

Nithya V

തേൻ കുടിച്ചാൽ പ്രമേഹം ഉണ്ടാകുമോ?

Photo Credit: Getty Images

പ്രമേഹ രോഗികൾക്ക് തേൻ കഴിക്കാമോ? തേൻ കഴിച്ചാൽ പ്രമേഹം വരുമോ തുടങ്ങി സംശയങ്ങൾ ധാരാളമാണ്. ഉത്തരം അറിഞ്ഞാലോ...

തേൻ

പഞ്ചസാരയ്ക്ക് പകരം സ്വാഭാവിക മധുരമായ തേൻ ഉപയോഗിക്കാമോ എന്നത് പലർക്കും ഉള്ള ഒരു പ്രധാന സംശയമാണ്.

സംശയം

തേനിൽ ഏകദേശം 80% പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിരിക്കുന്നു. ഇതിൽ 40% ഫ്രക്ടോസും 30% ഗ്ലൂക്കോസുമാണ്.

പഞ്ചസാര

18% വെള്ളവും, ബാക്കി 2% ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും പ്രോട്ടീനുമാണ്.

പ്രോട്ടീൻ

ആന്റി-ഇൻഫ്ലമേറ്ററി, ആന്റി മൈക്രോബിയൽ ഗുണങ്ങളും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ശേഷിയും തേനുണ്ട്.

ഗുണം

പഞ്ചസാര പോലെ തന്നെ തേനും രക്തത്തിലെ ഗ്ലൂക്കോസ് നില വർദ്ധിപ്പിക്കും. ഇവയുടെ ഗ്ലൈസെമിക് ഇൻഡക്സ് 58 - 65 വരെയാണ്.

ഗ്ലൈസെമിക് ഇൻഡക്സ്

അതുകൊണ്ട് തന്നെ ഇത് പെട്ടെന്ന് രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂട്ടാൻ ഇടയാക്കും. കലോറിയുടെ അളവും കൂടുതലാണ്.

കലോറി

പ്രമേഹ രോഗികൾ തേൻ ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നതാണ് നല്ലത്.

അഭിപ്രായം