6 November 2026
Sumeesh T Unneen
Photo Credit: Unsplash
ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങൾ രക്തസമ്മർദ്ദം കുറയ്ക്കാൻ മികച്ചതാണ്. എന്നാൽ ബി.പിക്ക് മരുന്ന് കഴിക്കുന്നവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഗ്രേപ്ഫ്രൂട്ട് കഴിക്കാൻ ശ്രദ്ധിക്കുക
മത്തി പോലെയുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കുകയും രക്തസമ്മർദ്ദം വലിയ രീതിയിൽ നിയന്ത്രിക്കുകയും ചെയ്യും
ബദാം, വാൾനട്ട്, പിസ്ത, ഫ്ലാക്സ് സീഡ്, പംകിൻ സീഡ്സ് എന്നിവയിൽ നാരുകളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകൾക്ക് ആശ്വാസം നൽകി ബി.പി കുറയ്ക്കാൻ സഹായിക്കും
പോഷകങ്ങളാൽ സമ്പന്നമായ ക്യാരറ്റ് പച്ചയ്ക്ക് ഗ്രേറ്റ് ചെയ്ത് കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു
മുട്ട മിതമായ അളവിൽ കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ബി.പി നിയന്ത്രിക്കാൻ ആഴ്ചയിൽ അഞ്ച് മുട്ടകൾ വരെ കഴിക്കാവുന്നതാണ്
പൊട്ടാസ്യവും ലൈക്കോപീൻ എന്ന ഘടകവും ധാരാളമായി അടങ്ങിയ തക്കാളി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം രക്തസമ്മർദ്ദം കുറയ്ക്കാനും വളരെ മികച്ചതാണ്
ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ ബ്രൊക്കോളി രക്തക്കുഴലുകളുടെ പ്രവർത്തനം സുഗമമാക്കുന്നു. ഇത് സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ബി.പി കുറയ്ക്കാൻ സഹായിക്കും
കാൽസ്യവും പൊട്ടാസ്യവും ധാരാളം അടങ്ങിയ യോഗർട്ട് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് ഏറെ ഗുണം ചെയ്യും