4 November 2026
Sumeesh T Unneen
Photo Credit: Getty Images
കലോറി കുറഞ്ഞതും ഫൈബർ ധാരാളമുള്ളതുമായ ഭക്ഷണം തിരയുകയാണോ? ഡയറ്റ് ചെയ്യുന്നവർക്ക് അത്താഴത്തിന് കഴിക്കാൻ മികച്ചൊരു വിഭവമാണ് മധുരക്കിഴങ്ങ് ചനാ മസാല
ബ്രൗൺ റൈസ്, മധുരക്കിഴങ്ങ്, വെള്ളക്കടല (കുതിർത്ത് വേവിച്ചത്), സവാള, തക്കാളി, തൈര്, വെളുത്തുള്ളി, ഇഞ്ചി എന്നിവയും മസാലപ്പൊടികളുമാണ് ഇതിനായി വേണ്ടത്
ആദ്യം ബ്രൗൺ റൈസ് പാകത്തിന് വേവിച്ച് മാറ്റിവെക്കുക. മധുരക്കിഴങ്ങ് തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി നന്നായി വേവിച്ചെടുത്ത് വെള്ളം ഊറ്റിക്കളയുക
ഒരു പാനിൽ അല്പം ഒലീവ് ഓയിലോ വെളിച്ചെണ്ണയോ ചൂടാക്കി, ചെറുതായി അരിഞ്ഞ സവാളയും വെളുത്തുള്ളിയും ചേർത്ത് അഞ്ച് മിനിറ്റ് വഴറ്റുക
സവാളയുടെ നിറം മാറുമ്പോൾ അതിലേക്ക് മല്ലിപ്പൊടി, ജീരകപ്പൊടി, ഗരം മസാല, ഇഞ്ചി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ നന്നായി ഇളക്കുക
ഇതിലേക്ക് വേവിച്ചുവെച്ച വെള്ളക്കടല, തക്കാളി ചതച്ചത്, വേവിച്ച മധുരക്കിഴങ്ങ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് 15 മിനിറ്റോളം അടച്ചുവെച്ച് വേവിക്കാം
ഗ്രേവി നന്നായി കുറുകി വരുമ്പോൾ തൈരും ചെറുതായി അരിഞ്ഞ മല്ലിയിലയും ചേർത്ത് വീണ്ടും രണ്ട് മൂന്ന് മിനിറ്റ് കൂടി വേവിക്കുക. ആവശ്യത്തിന് കുരുമുളകുപൊടിയും ചേർക്കാം
വ്യായാമം ചെയ്യുന്നവർക്കും ഡയറ്റ് നോക്കുന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഈ പോഷകസമൃദ്ധമായ ചനാ മസാല ബ്രൗൺ റൈസിനൊപ്പം ചൂടോടെ വിളമ്പാം