5 November 2026

Sumeesh T Unneen

ഓട്സും പീനട്ട് ബട്ടറുമുണ്ടോ? പ്രോട്ടീൻ ബാർ ഇനി വീട്ടിലുണ്ടാക്കാം!

Photo Credit: Getty Images

കടകളിൽ നിന്ന് കൂടിയ വിലകൊടുത്ത് വാങ്ങുന്നതിനേക്കാൾ ആരോഗ്യകരമായ പ്രോട്ടീൻ ബാറുകൾ വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാം.

വീട്ടിലുണ്ടാക്കാം പ്രോട്ടീൻ ബാർ

ആദ്യം തന്നെ ഒരു ട്രേയിലോ പാത്രത്തിലോ ബട്ടർ പേപ്പർ വിരിച്ചു വെക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് ഓട്സ് എടുത്ത് പൊടിച്ചെടുക്കുക.

ഓട്സ് പൊടിച്ചെടുക്കാം

പൊടിച്ച ഓട്സിലേക്ക് ഒരു റൈസ് കേക്ക് കൂടി ചെറിയ കഷ്ണങ്ങളാക്കി ഇട്ട് മിക്സിയിൽ ഒന്നുകൂടി അടിച്ചെടുക്കാം. വല്ലാതെ പൊടിയാതെ ചെറിയ തരികൾ നിൽക്കുന്ന പരുവത്തിലാകാൻ പ്രത്യേകം ശ്രദ്ധിക്കുക

റൈസ് കേക്ക് ചേർക്കാം

ഈ ഓട്സ് മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റി, അതിലേക്ക് പ്രോട്ടീൻ പൗഡറും ഒരു നുള്ള് ഉപ്പും ചേർത്ത് ഇളക്കുക. മധുരവും രുചിയും കൃത്യമായി ബാലൻസ് ചെയ്യാൻ ഉപ്പ് ചേർക്കുന്നത് സഹായിക്കും

പ്രോട്ടീൻ പൗഡർ മിക്സ്

ഇനി ഇതിലേക്ക് ആവശ്യത്തിന് പീനട്ട് ബട്ടർ ചേർക്കാം. ഒപ്പം അല്പം തേനും വാനില എസ്സെൻസും ചേർത്ത് നന്നായി കുഴച്ചെടുക്കുക. മിശ്രിതം ഡ്രൈ ആണെന്ന് തോന്നിയാൽ അല്പം പാൽ ചേർക്കാവുന്നതാണ്.

പീനട്ട് ബട്ടർ

തയ്യാറാക്കിയ ഈ കൂട്ട് നേരത്തെ ബട്ടർ പേപ്പർ വിരിച്ച പാത്രത്തിലേക്ക് മാറ്റി കൈകൊണ്ട് അമർത്തി ഒരേ നിരപ്പിലാക്കുക. തുടർന്ന് അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ ഇത് ഫ്രീസറിൽ വെച്ച് തണുപ്പിക്കാൻ വെക്കുക

ഫ്രീസറിലേക്ക് മാറ്റാം

കുറച്ച് ചോക്ലേറ്റ് ഒരു പാത്രത്തിലെടുത്ത് ചെറുചൂടുവെള്ളത്തിന് മുകളിൽ വെച്ച് ഉരുക്കിയെടുക്കാം. ഫ്രീസറിൽ വെച്ച മിശ്രിതം കട്ടിയായ ശേഷം പുറത്തെടുത്ത് അതിന് മുകളിലായി ചോക്ലേറ്റ് ഒഴിച്ചു കൊടുക്കാം

ചോക്ലേറ്റ് ലെയർ

ചോക്ലേറ്റ് കട്ടിയാകുന്നതിനായി അഞ്ച് മിനിറ്റ് കൂടി ഇത് ഫ്രീസറിലേക്ക് വെക്കാം. ശേഷം പുറത്തെടുത്ത് മുറിച്ചെടുക്കാം. കേടാകാതിരിക്കാൻ എയർ ടൈറ്റായ ഒരു പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്

ഫ്രിഡ്ജിൽ സ്കൂക്ഷിക്കാം