10 November 2026
ASHLI C
PHOTO CREDIT: TV9/ GETTY IMAGES
ഇന്ന് ചെറുപ്പക്കാരെ പോലും ഭീതിയിലാക്കുന്ന ഒരു രോഗാവസ്ഥയാണ് ഹൃദയാഘാതം.
ഹൃദയാഘാതത്തിന് മുന്നോടിയായി ശരീരം ചില മുന്നറിയിപ്പുകൾ നൽകും, ആ സമയത്ത് ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്.
നമ്മളെ ഒരു ഹൃദയരോഗിയാക്കി മാറ്റുന്നത് പ്രധാനമായും നമ്മുടെ ജീവിതശൈലിയാണ്.
ഹൃദയാഘാതത്തിന് മുന്നോടിയായി ലക്ഷണങ്ങൾ തിരിച്ചറിയുവാൻ സാധിക്കുകയാണെങ്കിൽ ജീവൻ രക്ഷിക്കാൻ സാധിക്കും.
ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്ന് നെഞ്ചിൽ ഭാരം ഇറക്കിയ പോലെയുള്ള തോന്നൽ അല്ലെങ്കിൽ വേദന എന്നിവയാണ്.
ഈ വേദന നെഞ്ചിൽ നിന്ന് ആരംഭിച്ച ഇടത് തോളിലേക്കോ കഴുത്തിലേക്കോ താടി എല്ലിലേക്കോ വ്യാപിക്കാം.
ഒരു ശാരീരിക പ്രവർത്തനത്തിലും ഏർപ്പെടാതിരിക്കുമ്പോൾ പോലും പെട്ടെന്ന് വിശദീകരിക്കാനാവാത്ത വിധം അമിതമായി വിയർക്കുന്നത് അപകടത്തിന്റെ സൂചനയാണ്.
നെഞ്ചുവേദനയോട് കൂടിയോ അല്ലാതെയോ ശ്വാസതടസം അല്ലെങ്കിൽ ബുദ്ധിമുട്ട് എന്നിവയും ഒരു ലക്ഷണമാണ്.