9 November 2026

Sumeesh T Unneen

ബാക്കിവന്ന ബിരിയാണി ചൂടാക്കി കഴിക്കാറുണ്ടോ? അപകടം പതിയിരിപ്പുണ്ട്!

Photo Credit: Unsplash

ആഘോഷങ്ങൾക്കും വിവാഹങ്ങൾക്കും ശേഷം ബാക്കിവരുന്ന ബിരിയാണി, പിറ്റേന്ന് വീണ്ടും ചൂടാക്കി കഴിക്കുന്നത് നമ്മുടെ ഒരു ശീലമാണ്. എന്നാൽ ഇത് പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാറുണ്ട്

 വീണ്ടും ചൂടാക്കുമ്പോൾ

ഭക്ഷണം കേടാകാതിരിക്കാൻ വെറുതെ ചൂടാക്കിയത് കൊണ്ട് മാത്രം കാര്യമില്ല. ഭക്ഷണം പാകം ചെയ്ത ശേഷം അത് എങ്ങനെ സൂക്ഷിക്കുന്നു എന്നതിലാണ് കാര്യം

വെറുതെ ചൂടാക്കിയത് കൊണ്ട് കാര്യമില്ല

ഭക്ഷണം അടുപ്പിൽ നിന്നും മാറ്റുന്ന നിമിഷം മുതൽ അതിലേക്ക് ബാക്ടീരിയകൾ പ്രവേശിക്കാം. കൈകളിലൂടെയും പാത്രങ്ങളിലൂടെയും സൂക്ഷ്മാണുക്കൾ എളുപ്പം ഭക്ഷണത്തിൽ എത്തും

ബാക്ടീരിയകൾ പ്രവേശിക്കാം

മണിക്കൂറുകളോളം ഭക്ഷണം തുറന്നുവെക്കുന്നത് അപകടം വിളിച്ചുവരുത്തും. 5 ഡിഗ്രി സെൽഷ്യസിനും 60 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ബാക്ടീരിയകൾ വേഗത്തിൽ വളരും

തുറന്നുവെക്കുമ്പോൾ

ഭക്ഷണം തയ്യാറാക്കിയ ശേഷഷം പരമാവധി 2 മണിക്കൂറിനുള്ളിൽ ഫ്രിഡ്ജിലേക്ക് മാറ്റാൻ ശ്രദ്ധിക്കണം. അന്തരീക്ഷം ചൂടുള്ളതാണെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ മാറ്റുന്നതാണ് സുരക്ഷിതം

2 മണിക്കൂറിനുള്ളിൽ ഫ്രിഡ്ജിലേക്ക് മാറ്റണം

വലിയ പാത്രങ്ങളിൽ ചൂടുള്ള ബിരിയാണി ഫ്രിഡ്ജിൽ വെക്കുന്നത് ഒഴിവാക്കണം. ഇതിന് പകരം ചെറിയ പാത്രങ്ങളിലേക്ക് മാറ്റി പെട്ടെന്ന് തണുപ്പിച്ച ശേഷം മാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുക

ചെറിയ പാത്രങ്ങളിൽ സൂക്ഷിക്കുക

വേവിക്കാത്ത അരിയിൽ ബാസിലസ് സെറിയസ് എന്നൊരു ബാക്ടീരിയയുടെ സാന്നിധ്യമുണ്ട്. വേവിച്ച ചോറ് കൂടുതൽ സമയം പുറത്തുവെക്കുമ്പോൾ സെറൂലൈഡ് എന്ന വിഷാംശം ഉത്പാദിപ്പിക്കപ്പെടും

ബാസിലസ് സെറിയസ് ബാക്ടീരിയ

ചൂടാക്കിയാലും സെറൂലൈഡ് നശിക്കില്ല എന്നതാണ് ഏറ്റവും വലിയ അപകടം. ഇത് ഛർദ്ദിക്കും ഭക്ഷ്യവിഷബാധയ്ക്കും കാരണമാകും. ഫ്രിഡ്ജിൽ സൂക്ഷിച്ച ചോറ് ഒരു തവണ മാത്രമേ ചൂടാക്കി ഉപയോഗിക്കാവു.

ചൂടാക്കിയാലും വിഷാംശം നശിക്കില്ല