09 November 2026
Jayadevan A M
Image Courtesy: Getty Images
പോഷകഗുണങ്ങള്‍ നിറഞ്ഞതാണ് ആട്ടിന്‍പാലും പശുവിന്‍പാലും. എന്നാല്‍ ഇവയുടെ പോഷകമൂല്യത്തില്‍ ചില വ്യത്യാസങ്ങളുണ്ട്
നിങ്ങളുടെ ആരോഗ്യത്തിന് ആട്ടിന്‍ പാലാണോ, പശുവിന്‍ പാലാണോ അനുയോജ്യമെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ചില വിവരങ്ങള്‍ നോക്കാം
ആട്ടിന്‍പാലിലെ 'ഫാറ്റ് ഗ്ലോബ്യൂള്‍സ്' പശുവിന്‍പാലിനെ അപേക്ഷിച്ച് ചെറുതാണ്. അതുകൊണ്ട് ആട്ടിന്‍പാലാണ് ദഹിക്കാന്‍ എളുപ്പം
പശുവിന്‍പാലിനെ അപേക്ഷിച്ച് ആട്ടിന്‍പാലില്‍ ലാക്ടോസിന്റെ അളവ് കുറവാണ്. അലര്‍ജിക്ക് കാരണമായേക്കാവുന്ന 'ആല്‍ഫ S1 കസീന്‍' പ്രോട്ടീനും കുറവാണ്
കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ എ എന്നിവ ആട്ടിന്‍പാലിലാണ് കൂടുതല്‍. വിറ്റാമിന്‍ ബി12, ഫോളിക് ആസിഡ് എന്നിവ പശുവിന്‍ പാലിലാണ് കൂടുതല്‍
ആട്ടിന്‍പാലില്‍ പശുവിന്‍പാലിനെക്കാള്‍ അല്‍പം കൂടിയ കലോറിയും കൊഴുപ്പുമുണ്ട്. ഇതിലെ മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ അടിഞ്ഞുകൂടാതെ പെട്ടെന്ന് ഊര്‍ജ്ജമായി മാറുന്നു
ദഹനപ്രശ്‌നങ്ങളുള്ളവര്‍ക്കും, അലര്‍ജി പ്രവണത ഉള്ളവര്‍ക്കും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആട്ടിന്‍പാലാണ് അനുയോജ്യം
കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വിറ്റാമിന്‍ ബി12, ഫോളിക് ആസിഡ് എന്നിവ ലഭ്യമാക്കാന്‍ പശുവിന്‍ പാലാണ് നല്ലത്