20 August 2026

Sumeesh T Unneen

മുഖക്കുരു കുറയുന്നില്ലേ? നിങ്ങൾ മാറ്റേണ്ട 8 ശീലങ്ങൾ!

Photo Credit: Getty Images

മുഖക്കുരു മാറ്റാനായി ഓരോ ആഴ്‌ചയും പുതിയ ക്രീമുകൾ പരീക്ഷിക്കുന്നത് ചർമ്മത്തിന് ദോഷം ചെയ്യും. ഒരു മരുന്ന് ഫലം കാണാൻ 6 മുതൽ 8 ആഴ്ചയെങ്കിലും സമയമെടുക്കും

മരുന്നുകൾ ഇടയ്ക്കിടെ മാറ്റുന്നത്

മുഖക്കുരു ഉള്ള ഭാഗത്ത് മാത്രം ക്രീം പുരട്ടുന്നത് പുതിയവ വരുന്നത് തടയില്ല. മുഖക്കുരു വരാൻ സാധ്യതയുള്ള എല്ലായിടത്തും മരുന്ന് പുരട്ടുക

മുഖക്കുരുവിൽ മാത്രം മരുന്ന് പുരട്ടുന്നത്

എണ്ണമയമുള്ള മേക്കപ്പ് ഉൽപ്പന്നങ്ങൾ മുഖക്കുരു വർധിപ്പിക്കും. മുഖത്തെ സൂക്ഷ്മ സുഷിരങ്ങൾ അടയ്ക്കില്ല എന്ന് ഉറപ്പാക്കി വേണം മേക്കപ്പ് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ

മേക്കപ്പ് ഉൽപ്പന്നങ്ങൾ

മറ്റുള്ളവരുടെ മേക്കപ്പ് ബ്രഷുകളും മറ്റും ഉപയോഗിക്കുമ്പോൾ ബാക്ടീരിയകളും എണ്ണമയവും മുഖക്കുരു കൂടുതലാകാൻ സാധ്യതയുണ്ട്

മേക്കപ്പ് സാധനങ്ങൾ പങ്കുവെക്കുന്നത്

മികച്ച ഉൽപ്പന്നങ്ങളാണെങ്കിൽ പോലും മേക്കപ്പ് കഴുകിക്കളയാതെ ഉറങ്ങുന്നത് സുഷിരങ്ങൾ അടയാൻ കാരണമാകും. ഉറങ്ങുന്നതിന് മുൻപ് മുഖം വൃത്തിയാക്കുക

മേക്കപ്പോടെ ഉറങ്ങുന്നത്

ഇടയ്ക്കിടെ മുഖം കഴുകുന്നത് ചർമ്മത്തെ അസ്വസ്ഥമാക്കും. രാവിലെയും രാത്രിയും, അല്ലെങ്കിൽ വിയർക്കുമ്പോൾ മാത്രം മുഖം കഴുകുക

അമിതമായി മുഖം കഴുകുന്നത്

എണ്ണമയം കളയാൻ ചർമ്മം വല്ലാതെ ഉണക്കുന്നത് മുഖക്കുരു കൂട്ടും. മുഖം കഴുകിയ ശേഷം അനുയോജ്യമായ മോയ്സ്ചറൈസർ നിർബന്ധമായും ഉപയോഗിക്കുക

ചർമ്മം വരണ്ടതാക്കുന്നത്

മുഖക്കുരു പൊട്ടിക്കുന്നത് അണുബാധയ്ക്കും വലിയ പാടുകൾക്കും കാരണമാകും. അത്തരം ശീലങ്ങൾ ഒഴിവാക്കി ശരിയായ ചികിത്സ തേടുക

മുഖക്കുരു ഞെക്കിപ്പൊട്ടിക്കുന്നത്