19 August 2026

AMAL KV

പുത്തൻ ഫാസിനോയും റേയും അവതരിപ്പിച്ച് യമ​ഹ

Photo Credit: Yamaha Website

പുതിയ പെയിൻ്റ് ഷേഡുകളിലും ആകർഷകമായ ഗ്രാഫിക്സിലുമാണ് യാമഹ റേ ZR 125 സ്കൂട്ടർ ലഭ്യമാക്കിയിരിക്കുന്നത്.

യമഹ റേ ZR 125

സ്ട്രീറ്റ് റാലി വേരിയന്റിൽ ടേൺ-ബൈ-ടേൺ നാവിഗേഷനും സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയുമുള്ള പുതിയ കളർ TFT ഇൻസ്ട്രുമെന്റ് കൺസോളും ഉൾപ്പെടുത്തി.

 TFT ഡിസ്പ്ലേ

125സിസി എഞ്ചിനൊപ്പം യാമഹയുടെ സ്മാർട്ട് മോട്ടോർ ജനറേറ്റർ  ഹൈബ്രിഡ് സിസ്റ്റം, എൻഹാൻസ്ഡ് പവർ അസിസ്റ്റ് എന്നിവയിൽ മാറ്റമില്ല.

എൻജിൻ

സൈലന്റ് സ്റ്റാർട്ട് സിസ്റ്റം, സ്റ്റോപ്പ് ആന്റ് സ്റ്റാർട്ട് സിസ്റ്റം , സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ്, 21 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ് എന്നിവ റേയിൽ ഉണ്ട്. 

ഫീച്ചറുകൾ

ഫസിനോയുടെ പ്രീമിയം റെട്രോ ശൈലി നിലനിർത്തിക്കൊണ്ട് പുതിയ കളർ ഓപ്ഷനുകളിലും ഡിസൈൻ ചേഞ്ചുകളുമാണ് വന്നിരിക്കുന്നത്. 

ഫസിനോ 125

മികച്ച ഡ്രൈവിംഗ് സൗകര്യങ്ങൾക്കായി ടേൺ-ബൈ-ടേൺ നാവിഗേഷൻ കൺസോളിനൊപ്പം ആൻസർ ബാക്ക് ഫീച്ചറും ഫാസിനോയിൽ ലഭ്യമാണ്.

സ്മൂത്ത് ​ഡ്രൈവിം​ഗ്

എസ്.എം.ജി ഹൈബ്രിഡ് സിസ്റ്റവും ഇന്ധനക്ഷമത കൂട്ടാൻ സഹായിക്കുന്ന സ്റ്റോപ്പ് & സ്റ്റാർട്ട് സിസ്റ്റവും ഇതിലും നൽകിയിട്ടുണ്ട്.

മൈലേജ്

 പുതിയ E20 ഇന്ധന നിയമങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ്  എഞ്ചിൻ രൂപ കൽപന ചെയ്തിരിക്കുന്നത്. 

എൻജിൻ