17  August 2026

SHIJI MK

പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ വില കുറയാന്‍ കാരണമെന്താണ്?

Image Credit: Getty Images

സ്വര്‍ണത്തിന് വലിയ പ്രാധാന്യം നല്‍കുന്നവരാണ് ഇന്ത്യക്കാര്‍. ആഭരണമായും കോയിനായുമെല്ലാം സ്വര്‍ണം വാങ്ങിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ആഭരമങ്ങളോടാണ് കൂടുതലാളുകള്‍ക്കും പ്രിയം.

സ്വര്‍ണം

സ്വര്‍ണത്തിന്റെ വില മാത്രം നല്‍കിയാല്‍ ഒരിക്കലും ആഭരണങ്ങള്‍ വാങ്ങിക്കാനാകില്ല, പണികൂലി, ജിഎസ്ടി, ഹോള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയെല്ലാം സ്വര്‍ണാഭരണത്തിന് നല്‍കണം.

ആഭരണങ്ങള്‍

ഒന്നര ലക്ഷം രൂപ സ്വര്‍ണത്തിന് വിലയുണ്ടെങ്കില്‍ ഇത്തരം ചാര്‍ജുകളെല്ലാം കൂടിചേരുമ്പോള്‍ ഏകദേശം 1,000 രൂപയ്ക്ക് മുകളില്‍ അധികമായി നല്‍കേണ്ടി വരും. എന്നാല്‍ ഈ വില സ്വര്‍ണം വില്‍ക്കുമ്പോള്‍ കിട്ടുമോ?

ചെലവ്

ജിഎസ്ടി, പണികൂലി, ഹോള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയൊന്നും സ്വര്‍ണം വില്‍ക്കുന്ന സമയത്ത് തിരികെ ലഭിക്കില്ല. 22 കാരറ്റ് സ്വര്‍ണത്തില്‍ 91.6 പരിശുദ്ധിയാണുള്ളത്. 100 ല്‍ ബാക്കി ചെമ്പാണ്.

എന്തുകൊണ്ട്

ആഭരണത്തിന്റെ കരുത്തിനും നിര്‍മാണ സൗകര്യത്തിനുമാണ് വേറെ ലോഹങ്ങള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് ആഭരണം വില്‍ക്കുന്ന സമയത്ത് ഈടാക്കുകയില്ല.

ഈടാക്കില്ല

തങ്കത്തിന്റെ വിലയിലാണ് ആഗോള വിപണിയില്‍ സ്വര്‍ണവ്യാപാരം നടക്കുന്നത്. എന്നാല്‍ ഈ തങ്കത്തിന്റെ വില ഇടയ്ക്കിടെ മാറും. സ്വര്‍ണം വില്‍ക്കുമ്പോള്‍ തങ്കത്തിന്റെ വിലയാണ് വ്യാപാരി പരിഗണിക്കുക.

തങ്കം

സ്വര്‍ണം വില്‍ക്കുമ്പോള്‍ ആദ്യം അത് ചൂടാക്കും എന്നിട്ടാകും തൂക്കം നോക്കുന്നത്. തങ്കം എത്രത്തോളമുണ്ടെന്ന് മനസിലാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

ചൂടാക്കും