19 AUG 2026

NEETHU VIJAYAN

അരളി പൂ വിഷമാണോ? പൂക്കളമിടാൻ വാങ്ങുമ്പോൾ ശ്രദ്ധിക്കണം

Image Courtesy: Getty Images 

ഓണപ്പൂക്കളത്തിന് ഭം​ഗി കൂട്ടാൻ അരളിപ്പൂക്കൾ ധാരാളമായി ഉപയോഗിക്കാറുണ്ട്. എന്നാൽ അരളിയിൽ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ?

അരളിപ്പൂ

അരളിയിൽ വിഷവസ്തു ഉണ്ടെന്ന റിപ്പോർട്ടുകളും വന്നതിന് പിന്നാലെ കഴിഞ്ഞ മേയ് മുതൽ അരളിപ്പൂവ് നിവേദ്യത്തിലും പ്രസാദത്തിലും ഉപയോഗിക്കുന്നത് വിലക്കിയിരുന്നു.

വിലക്ക്

അരളി ചെടിയുടെ ഇലകൾ, തണ്ട്, പൂക്കൾ, വേര് എന്നിവയിലെല്ലാം കാർഡിയാക് ഗ്ലൈക്കോസൈഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഉള്ളിൽ ചെന്നാൽ ഹൃദയത്തെ ബാധിക്കാം.

ഹൃദയത്തെ

പൂക്കളമിടുമ്പോൾ കുട്ടികൾ അറിയാതെ പൂക്കളോ ഇലകളോ വായിൽ വെക്കാനുള്ള സാധ്യതയുണ്ട്. അരളിപ്പൂവ് കൈകാര്യം ചെയ്യുമ്പോൾ കുട്ടികളെ ശ്രദ്ധിക്കുക.

കുട്ടികളെ

അരളിപ്പൂവുകൾ കൈകാര്യം ചെയ്ത ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. കണ്ണുകളിലോ വായിലോ തൊടാതിരിക്കാൻ ശ്രദ്ധിക്കുക.

കൈകൾ

വീട്ടിലെ നായ്ക്കളോ പൂച്ചകളോ പൂക്കളത്തിലെ അരളിപ്പൂക്കൾ കടിയ്ക്കുകയോ തിന്നുകയോ ചെയ്യരുത്. ഇത് മൃഗങ്ങളിലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.

മൃഗങ്ങളിലും

തൊട്ടതുകൊണ്ടു മാത്രം അപകടമില്ലെങ്കിലും, ഉള്ളിൽ ചെല്ലാതിരിക്കാൻ ശ്രദ്ധിക്കുക. ശരിയായ മുൻകരുതലുകളോടെ അരളിപ്പൂക്കൾ ഉപയോഗിച്ച് സുരക്ഷിതമായി പൂക്കളമൊരുക്കാം. 

അപകടം