26 March 2026

Nithya V

അടിസ്ഥാന ശമ്പളം 54,000 രൂപ, അക്കൗണ്ടിൽ എന്ന് എത്തും?

Image Credit: Getty Images

രാജ്യത്തെ ​ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പള കമ്മീഷൻ വേണ്ടി കാത്തിരിക്കുകയാണ്.

ശമ്പള കമ്മീഷൻ

പുതിയ ശമ്പളപരിഷ്കരണം അനുസരിച്ച്, അടിസ്ഥാനശമ്പളത്തിലും ഡിഎയിലും വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിവരം.

വർദ്ധനവ്

അടിസ്ഥാന ശമ്പളം നിശ്ചയിക്കാൻ ഉപയോഗിക്കുന്ന ഗുണനഘടകമാണ് ഫിറ്റ്‌മെന്റ് ഫാക്ടർ.  ഫിറ്റ്മെന്റ് ഫാക്ടർ 3.0 നും 3.25 നും ഇടയിൽ നിശ്ചയിക്കണമെന്നാണ് ആവശ്യം.

ഫിറ്റ്മെന്റ് ഫാക്ടർ

ജീവിത ചെലവ്, പ്രത്യേകിച്ച് കോവിഡിന് ശേഷമുള്ള മെഡിക്കൽ ചെലവുകൾ, വീട്ടുവാടക എന്നിവയിലുണ്ടായ വർദ്ധനവ് പരിഗണിച്ചാണ് ഈ ആവശ്യം.

ആവശ്യം

ജീവനക്കാരു‌ടെ ആവശ്യം പരി​ഗണിച്ച് ഫിറ്റ്‌മെന്റ് ഫാക്ടർ 3.0 ആയി നിശ്ചയിച്ചാൽ, കുറഞ്ഞ അടിസ്ഥാന ശമ്പളം 54,000 രൂപയായി വർദ്ധിക്കും.

അടിസ്ഥാനശമ്പളം

നിലവിൽ മൂന്ന് അംഗങ്ങളുള്ള കുടുംബത്തെ മാനദണ്ഡമാക്കിയാണ് കുറഞ്ഞ ശമ്പളം നിശ്ചയിക്കുന്നത്.

കുടുംബയൂണിറ്റ്

എട്ടാം ശമ്പള കമ്മീഷനിൽ മാതാപിതാക്കളെക്കൂടി ഉൾപ്പെടുത്തി ഇത് അഞ്ച് അംഗങ്ങളുള്ള കുടുംബമായി കണക്കാക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

അഞ്ച്

കൂടാതെ, നിലവിൽ ഡിഎ 58 ശതമാനമാണ്. ഇത് 60 ശതമാനമായി ഉയർന്നേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

കറിവേപ്പില