26 MAR 2026
NEETHU VIJAYAN
Image Courtesy: Getty Images
മുടി കൊഴിച്ചിലും താരനുമൊക്കെയായി ബുദ്ധിമുട്ടുന്നവർ ധാരാളമാണ്. പ്രത്യേകിച്ച് വേനൽക്കാലത്ത്. എന്നാൽ ഇതിനൊരു ശാശ്വത പരിഹാരമുണ്ട്.
മുടിയുടെ ആരോഗ്യത്തിനായി കെമിക്കലുകൾ ഉപയോഗിക്കുന്നവർ ഇന്നത്തോടെ നിർത്തിക്കോളൂ. വീട്ടിലുള്ള മുരിങ്ങയില വച്ച് ഒരു കാര്യം പരീക്ഷിച്ചു നോക്കാം.
മുരിങ്ങയിലയും ചെമ്പരത്തിയും അരച്ച് മുടിയിൽ പുരട്ടുന്നത് മുടി വളരാൻ നല്ലതാണ്. മുരിങ്ങയിൽ വൈറ്റമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുണ്ട്.
മുരിങ്ങയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തലയോട്ടിയിലെ വീക്കം കുറച്ച് മുടി വളരുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.
മുരിങ്ങക്കായ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിച്ച് അതുവഴി മുടിയിഴകൾക്ക് നേരിട്ട് പോഷകങ്ങൾ ലഭിക്കാൻ കാരണമാവുകയും ചെയ്യുന്നു.
മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ അംശം മുടിയിഴകളിലേക്കുള്ള ഓക്സിജൻ വിതരണത്തെ വേഗത്തിലാക്കും അതിലൂടെ മുടി തഴച്ചുവളരും.
മുരിങ്ങയില എണ്ണയായും ഹെയർ മാസ്ക്കായും മുരിങ്ങ വെള്ളമുപയോഗിച്ച് തലകഴുകിയുമൊക്കെ വേനൽക്കാലത്ത് മുടിയെ സംരക്ഷിക്കാവുന്നതാണ്.