25 March 2026
SHIJI MK
Image Credit: Getty Images
ലോണുകളില്ലാത്ത ആളുകള്‍ വളരെ വിരളമാണ്. ഓരോ സാമ്പത്തികാവശ്യങ്ങളും ആളുകളുടെ വായ്പകളെടുക്കാന്‍ പ്രേരിപ്പിക്കുന്നു. കൂടുതലാളുകളും എടുക്കുന്ന വായ്പകളില്‍ ഒന്നാണ് പേഴ്‌സണല്‍ ലോണ്‍. ഇവ ലഭിക്കാന്‍ വളരെ എളുപ്പമാണ്.
കൃഷി ചെയ്യുന്ന ആളുകളും വായ്പകളെടുക്കാറുണ്ട്. എന്നാല്‍ കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വായ്പയെ കുറിച്ച് കേട്ടിട്ടുണ്ടോ? കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ലോണ്‍ ലഭിക്കണമെങ്കില്‍ കര്‍ഷകര്‍ക്ക് സ്വന്തമായി കൃഷിഭൂമി ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ കുറഞ്ഞ നിരക്കില്‍ വായ്പ ലഭിക്കുകയുള്ളൂ. കര്‍ഷകരാണെങ്കില്‍ ഈ അവസരം മിസ്സാക്കരുത്.
ഈ ലോണിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ പലിശയാണ്. വെറും നാല് ശതമാനം വാര്‍ഷിക പലിശയിലാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ലോണ്‍ ലഭിക്കുന്നത്. കര്‍ഷകര്‍ക്ക് മേല്‍ സാമ്പത്തികഭാരം ഉണ്ടാകുന്നുമില്ല.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി എടുത്ത വായ്പകള്‍ക്ക് പലിശ നിരക്ക് കുറവാണെന്ന് മാത്രമല്ല, ചിലപ്പോഴൊക്കെ സര്‍ക്കാര്‍ ഈ വായ്പകള്‍ എഴുതിതള്ളാറുമുണ്ട്. തിരിച്ചടിവിനെ കുറിച്ചോര്‍ത്ത് പേടിക്കേണ്ടെന്ന് സാരം.
സ്വന്തമായി കൃഷിഭൂമി ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഓണ്‍ലൈനായും ഓഫ്‌ലൈനായും വായ്പയ്ക്കായി അപേക്ഷിക്കാവുന്നതാണ്. വായ്പയ്ക്കുള്ള വഴി നോക്കുന്നവരാണ് നിങ്ങളെങ്കില്‍ ഉടന്‍ തന്നെ അപേക്ഷിച്ചോളൂ.
കൃഷി എന്ന് പറയുമ്പോള്‍, മത്സ്യകൃഷി, മൃഗസംരക്ഷണം എന്നിവ ചെയ്യുന്നവര്‍ക്കും ഈ ലോണിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. മണ്ണില്‍ കൃഷി ചെയ്യുന്നവര്‍ക്ക് മാത്രമല്ല വായ്പ ലഭിക്കുക.