26 March 2026

Jayadevan A M

മുഖക്കുരുവിനെ പമ്പ കടത്താം, ഇതാ ടിപ്‌സ്‌

Image Courtesy: Getty Images

പലരെയും അലട്ടുന്ന ഒന്നാണ് മുഖക്കുരു. പല പൊടിക്കൈകള്‍ പരീക്ഷിച്ചിട്ടും ഫലമുണ്ടാകാതെ മടുത്തവരാകും പലരും

മുഖക്കുരു

എന്നാല്‍ മുഖക്കുരു ഒഴിവാക്കാനും, വരാതിരിക്കാനും നല്ല പൊടിക്കൈകള്‍ നമ്മുടെ അടുത്ത് തന്നെയുണ്ട്. അതില്‍ ചിലത് നോക്കാം

ടിപ്‌സ്‌

ദിവസവും രണ്ട് നേരം (രാവിലെയും രാത്രിയും) ഫേസ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകുക. ഇത് മുഖത്തെ എണ്ണമയം നീക്കം ചെയ്യും. മുഖക്കുരു കുറയ്ക്കും

ഫേസ്‌വാഷ്

കറ്റാര്‍വാഴ ജെല്‍ മുഖത്ത് ഉപയോഗിക്കുന്നത് നല്ലതാണ്‌. മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ കറ്റാര്‍വാഴയിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ പ്രയോജനപ്പെടും

കറ്റാർവാഴ

മഞ്ഞളും, വേപ്പിലയും ചേര്‍ത്ത് അരച്ച് കുഴമ്പുരൂപത്തിലാക്കി മുഖത്തുപുരട്ടുക. ഇത് മുഖത്തെ പാടുകള്‍ മാറാന്‍ സഹായിക്കും

മഞ്ഞള്‍

ആഹാരരീതിയില്‍ ശ്രദ്ധ വേണം. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും, അമിതമായി മധുരമുള്ളതും കുറയ്ക്കുക. ധാരാളം വെള്ളം കുടിക്കുക

ആഹാരരീതി

മുഖക്കുരു ഒരിക്കലും പൊട്ടിക്കരുത്. ഇത് അണുബാധ പടരാന്‍ കാരണമാകും. മുഖത്ത് കൂടുതല്‍ പാടുകളുണ്ടാകാനും സാധ്യത

പൊട്ടിക്കരുത്

ഈ വെബ്‌സ്റ്റോറി പ്രൊഫഷണല്‍ വൈദ്യോപദേശത്തിന് പകരമല്ല. മുഖക്കുരു കൂടുതലാണെങ്കില്‍ ഡെര്‍മറ്റോളജിസ്റ്റിന്റെ സഹായം തേടുക

ശ്രദ്ധിക്കുക