22 August 2026
SHIJI MK
Image Credit: Getty Images
കഴിഞ്ഞയേറെ നാളുകളായി സ്വര്‍ണവിലയില്‍ ഗംഭീര വര്‍ധനവാണ് സംഭവിക്കുന്നത്. ഒരു ദിവസം രണ്ടും മൂന്നും തവണയാണ് വില മാറിമറിയുന്നത്. ഇത് ഉപഭോക്താക്കളെ നിരാശരാക്കുന്നു.
സ്വര്‍ണത്തിന് വില കൂടാന്‍ തുടങ്ങിയതോടെ 22 കാരറ്റ് ആഭരണങ്ങളുടെ ഡിമാന്‍ഡ് കുറഞ്ഞു. ഉയര്‍ന്ന വില നല്‍കി 22 കാരറ്റ് സ്വര്‍ണം വാങ്ങിക്കേണ്ടെന്ന നിലപാടിലാണ് ഉപഭോക്താക്കള്‍.
വില വര്‍ധനവില്‍ വലയുന്ന ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുന്നത് 9 കാരറ്റ് സ്വര്‍ണമാണ്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളോടാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ താത്പര്യം.
9 കാരറ്റ് സ്വര്‍ണത്തില്‍ ഏകദേശം 37.5 ശതമാനവും ശുദ്ധസ്വര്‍ണമാണ്. ബാക്കിയുള്ളത് മറ്റ് ലോഹങ്ങളായിരിക്കും. എന്നാല്‍ 22 കാരറ്റില്‍ 91.6 ശതമാനം സ്വര്‍ണമാണുള്ളത്.
22 കാരറ്റ് സ്വര്‍ണം വാങ്ങിക്കുന്നതിനേക്കാള്‍ ചെലവ് കുറച്ച് 9 കാരറ്റ് സ്വര്‍ണം വാങ്ങിക്കാവുന്നതാണ്. എന്നാല്‍ 9 കാരറ്റ് സ്വര്‍ണം ഒരിക്കലും ഒരു മികച്ച നിക്ഷപമാര്‍ഗമല്ല.
9 കാരറ്റ് സ്വര്‍ണം വാങ്ങിക്കുമ്പോള്‍ അതിന്റെ ശുദ്ധി കൃത്യമായി പരിശോധിച്ചിരിക്കണം. ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളും ഹാള്‍മാര്‍ക്ക് അടയാളവും പരിശോധിക്കാം.
നിക്ഷേപത്തിനായാണ് നിങ്ങള്‍ സ്വര്‍ണം വാങ്ങിക്കുന്നതെങ്കില്‍ പരിശുദ്ധിയുള്ള സ്വര്‍ണം വാങ്ങിക്കുന്നതാണ് ഏറ്റവും നല്ലത്. 9 കാരറ്റില്‍ സ്വര്‍ണത്തിന്റെ അളവ് വളരെ കുറവാണ്.
എന്നാല്‍ ദിവസേനേ ഉപയോഗിക്കാനുള്ള ആഭരണമായാണ് 9 കാരറ്റിനെ പരിഗണിക്കുന്നതെങ്കില്‍ ഇതൊരു മികച്ച തിരഞ്ഞെടുപ്പാണ്, ചെലവ് കുറയ്ക്കാം.