21 August 2026
AMAL KV
Photo Credit: Tata EV Website
ടാറ്റയുടെ ഇലക്ട്രിക് കാർ ലൈനപ്പിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള മോഡലാണ് പഞ്ച് ഇവി.
താങ്ങാനാകുന്ന വിലയിൽ ലഭിക്കുന്ന അത്യാവശ്യം എല്ലാ ആധുനിക ഫീച്ചേഴ്സും ലഭ്യമാക്കുന്ന കോംപാക്ട് എസ്.യു.വി ആണിത്.
2026ൽ പഞ്ച് ഇ.വിയുടെ പുതിയ ഫേസ്ലിഫ്റ്റ് മോഡലിനെ കമ്പനി അവതരിപ്പിച്ചിരുന്നു. വാഹനത്തിന്റെ ലുക്കും വളരെ മികച്ചതാണ്.
പുതിയ മോഡലിനോട് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആവശ്യക്കാർ ഏറിയതോടെ വാഹനത്തിന്റെ ബുക്കിംഗ് പിരിയഡും കൂടി.
പഞ്ച് ഇവി ബുക്ക് ചെയ്ത ചില ഉപഭോക്താക്കൾക്ക് എട്ട് മാസത്തിലധികം കാത്തിരിക്കേണ്ടി വരുന്നതായാണ് റിപ്പോർട്ടുകൾ.
9.69 ലക്ഷം രൂപ മുതലാണ് പഞ്ച് ഇവിയുടെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. ബാറ്ററി അസ് എ സർവീസ് വഴി 6.49 ലക്ഷത്തിനും വാഹനം സ്വന്തമാക്കാം.
40 കിലോവാട്ട് ബാറ്ററി ശേഷിയുള്ള മോഡലിന് 468 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്ന് ടാറ്റ അവകാശപ്പെടുന്നു.
ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ബാറ്ററി 20 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 26 മിനിറ്റ് മതിയാകും.