13 January 2026
Jayadevan A M
Image Courtesy: Facebook
ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണി വിടുമോയെന്ന് സംബന്ധിച്ചാണ് ചര്‍ച്ചകള്‍ മുഴുവന്‍. ഇതിനൊപ്പം കേരള കോണ്‍ഗ്രസ് രാഷ്ട്രീയവും ചര്‍ച്ചയാകുന്നു.
1964 ലാണ് കേരള കോണ്‍ഗ്രസ് രൂപം കൊണ്ടത്. കെഎം ജോര്‍ജ് ആണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാപകനേതാവ്
വളരും തോറും പിളരുകയും, പിളരും തോറും വളരുകയും ചെയ്യുന്ന പാർട്ടി എന്ന് വിശേഷിപ്പിച്ചത് കെഎം മാണിയാണ്. പ്രധാന കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഏതൊക്കെയെന്ന് നോക്കാം
നിലവിൽ ബ്രായ്ക്കറ്റില്ലാത്ത 'കേരള കോൺഗ്രസ്' പിജെ ജോസഫ് നയിക്കുന്ന പാര്‍ട്ടിയാണ്. 'സൈക്കിൾ' ചിഹ്നവും ഈ വിഭാഗത്തിനാണ്
കെഎം മാണി രൂപീകരിച്ചതാണ് കേരള കോണ്‍ഗ്രസ് എം. ജോസ് കെ മാണി ഇപ്പോള്‍ പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്നു
ടിഎം ജേക്കബ് രൂപീകരിച്ചതാണ് കേരള കോണ്‍ഗ്രസ് (ജേക്കബ്). അദ്ദേഹത്തിന്റെ മകന്‍ അനൂപ് ജേക്കബ് ഇപ്പോള്‍ പാര്‍ട്ടിയെ നയിക്കുന്നു
ആർ. ബാലകൃഷ്ണപിള്ള സ്ഥാപിച്ച പാർട്ടി. നിലവില്‍ അദ്ദേഹത്തിന്റെ മകന്‍ കെബി ഗണേഷ്‌കുമാര്‍ നേതൃത്വം നല്‍കുന്നു
ജനാധിപത്യ കേരള കോണ്‍ഗ്രസ്, സ്‌കറിയ തോമസ് വിഭാഗം, നാഷണലിസ്റ്റ് വിഭാഗം തുടങ്ങിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുമുണ്ട്