Abdul Basith
Pic Credit: Unsplash
Abdul Basith
10 January 2026
പൈനാപ്പിൾ വളരെ സുലഭമായി നമുക്ക് ലഭിക്കുന്നതാണ്. പൈനാപ്പിൾ റോസ്റ്റ് ചെയ്ത് കഴിച്ചാൽ ചില സവിശേഷകരമായ ഗുണങ്ങളുണ്ട്.
റോസ്റ്റ് ചെയ്ത പൈനാപ്പിൾ ദഹനം മെച്ചപ്പെടുത്തും. സാധാരണ പൈനാപ്പിൾ തന്നെ ദഹനത്തിന് നല്ലതാണ്. റോസ്റ്റ് ചെയ്യുമ്പോൾ ഗുണം കൂടും.
റോസ്റ്റ് ചെയ്യുമ്പോൾ പൈനാപ്പിളിലുള്ള വൈറ്റമിൻ സിയെ ശക്തിപ്പെടുത്തി രോഗപ്രതിരോധ ശേഷി വർധിക്കാൻ സഹായിക്കും.
പൈനാപ്പിളിലെ ബ്രോമേലിൻ ബ്ലോട്ടിങ് കുറയ്ക്കാൻ സഹായിക്കുന്നതാണ്. റോസ് ചെയ്യുമ്പോൾ ഇതിൻ്റെ ഗുണം കുറേകൂടി മെച്ചപ്പെടും.
മസിൽ വേദന, സന്ധിവാതം, വീക്കം തുടങ്ങി പല ബുദ്ധിമുട്ടുകളിൽ നിന്നും സഹായം നൽകുന്ന എൻസൈം ആണ് ബ്രോമേലിൻ.
വൈറ്റമിൻ സി ചർമ്മാരോഗ്യത്തെയും സഹായിക്കുന്നതാണ്. ചർമ്മം ചുളിയലിൽ നിന്നും വേഗത്തിൽ പ്രായമാവുന്നതിൽ നിന്നും തടയും.
പൈനാപ്പിളിലെ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കും. ഫൈബറും ആൻ്റിഓക്സിഡൻ്റ്സും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും.
കലോറി കുറവും വെള്ളം കൂടുതലുമാണ് പൈനാപ്പിളിൽ അടങ്ങിയിരിക്കുന്നത്. അതിനാൽ, വേഗത്തിൽ വയർ നിറച്ച് വിശപ്പ് ശമിപ്പിക്കും.