10 September 2026
Sumeesh T Unneen
Photo Credit: Unsplash
ജിമ്മിൽ മണിക്കൂറുകൾ ചിലവഴിക്കാതെ തന്നെ വേഗത്തിൽ മസിലുകൾ വളർത്താൻ ഡ്രോപ്പ് സെറ്റുകളും (Drop sets) സൂപ്പർ സെറ്റുകളും (Supersets) ഏറെ സഹായിക്കും
ഒരു വ്യായാമം ചെയ്യുമ്പോൾ ആദ്യം പരമാവധി ഭാരം ഉയർത്തിയ ശേഷം, പിന്നീട് ഓരോ തവണയും ഭാരം കുറച്ച് വിശ്രമമില്ലാതെ ഒരേ വ്യായാമം തന്നെ വീണ്ടും തുടരുന്ന രീതിയാണിത്
കുറഞ്ഞ സമയം കൊണ്ട് മസിലുകൾക്ക് കൂടുതൽ ആയാസം നൽകാൻ ഇത് സഹായിക്കുന്നു. വേഗത്തിൽ മസിൽ വലുതാക്കുകയാണ് ലക്ഷ്യം എങ്കിൽ ഈ രീതി തിരഞ്ഞെടുക്കാം
യാതൊരു വിശ്രമവുമില്ലാതെ ഒന്നിലധികം വ്യായാമങ്ങൾ തുടർച്ചയായി ചെയ്യുന്ന രീതിയാണ് സൂപ്പർ സെറ്റ്. വ്യത്യസ്ത മസിൽ ഗ്രൂപ്പുകൾക്കുള്ള വർക്കൗട്ടുകൾ ഇതിൽ ഉൾപ്പെടുത്താം
സമയം ലാഭിക്കാം എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ ഗുണം. തിരക്കുള്ള ഷെഡ്യൂൾ ഉള്ളവർക്ക് ജിമ്മിൽ പെട്ടെന്ന് വർക്കൗട്ട് തീർക്കാൻ സൂപ്പർ സെറ്റുകൾ സഹായിക്കും
മസിൽ വളർച്ചയ്ക്ക് ഇവ രണ്ടും ഒരുപോലെ ഗുണകരമാണ്. നിങ്ങളുടെ ലക്ഷ്യം, സമയം, ആരോഗ്യം എന്നിവ പരിഗണിച്ച് ഇവ രണ്ടും വർക്കൗട്ടിൽ ഉൾപ്പെടുത്താവുന്നതാണ്
ഓരോ വർക്കൗട്ടിൻ്റെയും അവസാന സെറ്റുകളിൽ ഡ്രോപ്പ് സെറ്റ് ചെയ്യുന്നത് കൂടുതൽ ഗുണം ചെയ്യും. മെഷീൻ വ്യായാമങ്ങളിലാണ് ഭാരം കുറച്ച് ഡ്രോപ്പ് സെറ്റ് ചെയ്യാൻ കൂടുതൽ എളുപ്പം
വർക്കൗട്ടുകൾ മാത്രം പോരാ, മികച്ച ഫലത്തിനായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും മതിയായ ഉറക്കവും വിശ്രമവും അത്യാവശ്യമാണ്. ഇവ ശ്രദ്ധിച്ചില്ലെങ്കിൽ ഫലം വിതരീതമായിരിക്കും