08 September 2026
Sumeesh T Unneen
Photo Credit: Getty Images
ദുബായിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ. സ്പോൺസർമാരുടെ സഹായം ഇല്ലാതെ ദുബായിൽ എത്താം
ഓരോ സന്ദർശനത്തിലും വിനോദസഞ്ചാരികൾക്ക് 90 ദിവസം വരെ യുഎഇയിൽ തങ്ങാം. ആവശ്യമെങ്കിൽ ഈ കാലാവധി 90 ദിവസത്തേക്ക് കൂടി നീട്ടാൻ സാധിക്കും
അഞ്ച് വർഷത്തിനുള്ളിൽ എത്ര തവണ വേണമെങ്കിലും ദുബായിൽ വന്നുപോകാനാകും. എന്നാൽ ഒരു വർഷം പരമാവധി 180 ദിവസം മാത്രമേ യു.എ.ഇയിൽ തുടരാൻ പാടുള്ളൂ
അപേക്ഷിക്കുമ്പോൾ കുറഞ്ഞത് ആറുമാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട്, ഫോട്ടോ, യുഎഇയിൽ ഉപയോഗിക്കാവുന്ന ആരോഗ്യ ഇൻഷുറൻസ്, മടക്കയാത്രയ്ക്കുള്ള വിമാന ടിക്കറ്റ് എന്നിവ നിർബന്ധമാണ്
കഴിഞ്ഞ ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെൻ്റ് നൽകണം. ഈ കാലയളവിൽ അക്കൗണ്ടിൽ കുറഞ്ഞത് 4000 ഡോളറിന് തുല്യമായ തുക ബാലൻസ് ഉണ്ടായിരിക്കണം എന്നത് പ്രധാന നിബന്ധനയാണ്
വിസയ്ക്ക് ആകെ 3,713 ദിർഹമാണ് ചെലവ് വരുന്നത്. ഇതിൽ 3000 ദിർഹം പിന്നീട് തിരികെ ലഭിക്കുന്ന സെക്യൂരിറ്റി ഡിപ്പോസിറ്റാണ്. വിസ ഫീസ് 713 ദിർഹം മാത്രമേ വരികയുള്ളൂ
ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ഈ വിസയ്ക്കായി അപേക്ഷിക്കേണ്ടത്
അക്കൗണ്ട് നിർമ്മിച്ച് 'New 5 Year Tourism Entry Permit' തിരഞ്ഞെടുക്കുക. വിവരങ്ങൾ നൽകി രേഖകൾ അപ്‌ലോഡ് ചെയ്ത് ഫീസ് അടച്ചാൽ വിസയുടെ ഡിജിറ്റൽ കോപ്പി ഇമെയിലിൽ ലഭിക്കും