9 September 2026

Jayadevan A M

എല്ലാവർക്കും നെയ്യ് കഴിക്കാമോ? അറിയാം ഗുണങ്ങളും പാർശ്വഫലങ്ങളും!

Image Courtesy: Getty Images

മിതമായ അളവിൽ നെയ്യ്‌ കഴിക്കുമ്പോൾ ഇത് ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളും ഊർജ്ജവും നൽകുമെങ്കിലും, ചില ആരോഗ്യ പ്രശ്നങ്ങളുള്ളവർ നെയ്യുടെ ഉപയോഗം പരിമിതപ്പെടുത്തണം

നെയ്യ് 

എല്ലാവർക്കും ഒരുപോലെ നെയ്യ് ഉപയോഗിക്കാൻ കഴിയില്ല. ആരൊക്കെയാണ് നെയ്യ് ഉപയോഗം നിയന്ത്രിക്കേണ്ടവരെന്ന് നോക്കാം

നിയന്ത്രിക്കേണ്ടവര്‍

നെയ്യിൽ സാചുറേറ്റഡ് ഫാറ്റ് കൂടുതലായതിനാൽ, രക്തത്തിൽ LDL (Bad Cholesterol) കൂട്ടാൻ സാധ്യതയുണ്ട്. ഇത്തരക്കാർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം നെയ്യ് കഴിക്കുക

ഹൃദ്രോഗികളും ഉയർന്ന കൊളസ്ട്രോൾ ഉള്ളവരും

ഫാറ്റി ലിവർ, പിത്താശയത്തിൽ കല്ല്, അല്ലെങ്കിൽ അക്യൂട്ട് പാൻക്രിയാറ്റൈറ്റിസ് എന്നിവയുള്ളവർ നെയ്യ് കുറയ്ക്കുന്നതാണ് നല്ലത്‌

കരൾ, പിത്താശയ പ്രശ്നങ്ങൾ ഉള്ളവർ

നെയ്യിൽ ഉയർന്ന കലോറിയും കൊഴുപ്പും ഉള്ളതിനാൽ അമിതമായി കഴിച്ചാൽ ഭാരം വേഗത്തിൽ കൂടിയേക്കാം. അതുകൊണ്ട് ഇത്തരക്കാരും നെയ്യ് ഉപയോഗം നിയന്ത്രിക്കുക

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ

ലാക്ടോസ് പ്രശ്നമില്ലെങ്കിലും, പാലിന്റെ പ്രോട്ടീനോട് കടുത്ത അലർജി ഉള്ളവരിൽ നെയ്യ് അപൂർവമായി അലർജി ഉണ്ടാക്കിയേക്കാം

പാലിനോട് കടുത്ത അലർജി ഉള്ളവർ

നെയ്യ് ദഹിക്കാൻ കൂടുതൽ സമയം വേണമെന്നതിനാൽ വയറിന് അസ്വസ്ഥതയുള്ളപ്പോൾ നെയ്യ് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്‌

വയറിന് അസ്വസ്ഥതയുള്ളപ്പോള്‍

പൊതുവായ വിവരങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഈ വെബ്‌സ്‌റ്റോറി പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല. സംശയങ്ങള്‍ക്ക് ഡോക്ടറുടെ ഉപദേശം തേടുക

നിരാകരണം