09 September 2026
Sumeesh T Unneen
Photo Credit: Getty Images
ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് വൻ സന്തോഷവാർത്ത. യൂറോപ്പിലെ ഷെൻഗൺ വിസയ്ക്ക് സമാനമായി ജി.സി.സി രാജ്യങ്ങൾക്കായി ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ വരുന്നു
പുതിയ ഏകീകൃത ടൂറിസ്റ്റ് വിസ യാഥാർത്ഥ്യമാകുന്നതോടെ സഞ്ചാരികൾക്ക് ഒറ്റ വിസ ഉപയോഗിച്ച് തന്നെ ആറ് ഗൾഫ് രാജ്യങ്ങളിലും സന്ദർശനം നടത്താനാകും
2023 ഒക്ടോബറിൽ ജി.സി.സി രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാർ ഈ ഏകീകൃത വിസയ്ക്ക് അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെ നവംബറിൽ ആഭ്യന്തര മന്ത്രിമാരും പദ്ധതിക്ക് പച്ചക്കൊടി കാട്ടി
യു.എ.ഇ, സൗദി അറേബ്യ, ബെഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ ആറ് രാജ്യങ്ങളിലേക്കാണ് വിനോദസഞ്ചാരികൾക്ക് ഈ ഒറ്റ വിസയിലൂടെ സുഗമമായി പ്രവേശിക്കാൻ സാധിക്കുക
വിസ എന്നാണ് പ്രാബല്യത്തിൽ വരിക എന്നോ നിരക്ക് എത്രയാണെന്നോ നിലവിൽ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്
ജി.സി.സി രാജ്യങ്ങൾക്കിടയിലുള്ള യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനായി യു.എ.ഇയും ബെഹ്റൈനും ചേർന്ന് ‘വൺ പോയിൻ്റ് എയർ ട്രാവലേഴ്സ്’ എന്ന പേരിൽ പുതിയൊരു പദ്ധതിയും പരീക്ഷിക്കുന്നുണ്ട്
ഈ പുതിയ സംവിധാനം വഴി യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിൽ മാത്രം എമിഗ്രേഷൻ പരിശോധന പൂർത്തിയാക്കിയാൽ മതിയാകും. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ വീണ്ടും പരിശോധനകൾക്കായി കാത്തുനിൽക്കേണ്ടതില്ല
ഏകീകൃത ടൂറിസ്റ്റ് വിസ വരുന്നതോടെ ഗൾഫ് മേഖലയിലെ ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്