14 November 2025
Jenish Thomas
Image Courtesy: Getty, PTI
ഒരാൾക്ക് സമ്മാനം നൽകുക എന്നത് ഭാരത സംസ്കാരത്തിൻ്റെ ഭാഗമാണ്. മറ്റുള്ളവരിലേക്ക് സ്നേഹവും ഒരു പോസിറ്റീവ് എനർജിയും സമ്മാനങ്ങൾ നൽകുന്നതിലൂടെ പങ്കിടുന്നത്
എന്നാൽ ചില സമ്മാനങ്ങൾ പ്രതികൂലമായി ബാധിക്കാറുണ്ട്. അവ നെഗറ്റീവ് എനിർജി ഉണ്ടാക്കും. വീട്ടിൽ വലിയ അശാന്തി കാരണമായേക്കും.
അത്തരത്തിലുള്ള നിരവധി വസ്തുക്കൾ ഇപ്പോഴും ചിലർ സമ്മാനമായി നൽകാറുണ്ട്. ഇനി അവർത്തിക്കരുത്, വാസ്തു ശാസ്ത്രപ്രകാരം ആർക്കും സമ്മാനമായി നൽകാൻ പാടില്ലാത്ത വസ്തുക്കൾ ഏതെല്ലാമാണെന്ന് നോക്കാം
നിരവധി പേരാണ് വാച്ചും ക്ലോക്കും സമ്മാനമായി നൽകുന്നത്. എന്നാൽ ഇവ ഒരിക്കലും സമ്മാനമായി നൽകാൻ പാടില്ലയെന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്. അവ കുടുംബ ബന്ധങ്ങളിൽ പ്രശ്നമുണ്ടാക്കുമെന്നാണ് പറയുന്നത്.
സമ്മാനം നൽകുന്നയാളും വാങ്ങുന്നയാളും തമ്മിൽ ബന്ധം തന്നെ ഇല്ലാതായേക്കും. ഇനി സമ്മാനമായി നൽകണമെന്ന് ആഗ്രഹിക്കുവാണെങ്കിൽ 1 അല്ലെങ്കിൽ 11 രൂപ അധികം നൽകി വാങ്ങിക്കുക
അങ്ങനെ അധികം ആരം സമ്മാനമായി നൽകാത്ത വസ്തുവാണ് തുവാല. കാരണം തുവാല സമ്മാനിക്കുന്നത് അത് ലഭിക്കുന്ന വ്യക്തിക്ക് കണ്ണീരും വേദനയും നൽകുമെന്നാണ്
വഴക്ക്, ദേഷ്യം, വാശി തുടങ്ങിയവയെ ബന്ധപ്പെടുത്തതാണ് മൂർച്ചയുള്ള വസ്തുക്കളായ കത്തി, കത്രിക, ബ്ലേഡു മുതലായവ. ബന്ധങ്ങളെ മുറച്ച് മാറ്റുമെന്ന് സൂചനയാണ് ഇത് സമ്മാനിക്കുന്നതിലൂടെ നൽകുന്നത്.
ഇനി അത്തരം വസ്തുക്കൾ എന്തെങ്കിലും നൽകണമെങ്കിൽ ഒരു നാണയ തുട്ടും ചേർത്ത് നൽകുക. ഇത് നെഗറ്റീവ് എനർജിയെ പ്രതിരോധിക്കും
പഴ്സ് സമ്മാനമായി നൽകുന്നുണ്ടെങ്കിൽ അത് ഒരുക്കലും കാലിയായിട്ട് നൽകരുത്. അത് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കും. ഇനി പഴ്സ് സമ്മാനമായി നൽകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിൽ പണമിട്ടതിന് ശേഷം നൽകുക.
കണ്ണാടി ഒരു പോസിറ്റീവ് എനിർജിയുടെ പ്രതീകമാണ്. എന്നാൽ കണ്ണാടി സമ്മാനമായി നൽകുന്നത് ലഭിക്കുന്ന ആളിൽ നെഗറ്റീവ് എനെർജിയുണ്ടാക്കും. പ്രത്യേകിച്ച് വിവാഹ ബന്ധങ്ങളിൽ
മലയാളികൾ ഏറ്റവും കൂടുതൽ സമ്മാനമായി നൽകുന്ന വസ്തുവാണ് പാത്രങ്ങൾ. എന്നാൽ അത് ഒരിക്കലും കാലിയായിട്ട് നൽകരുത്. കാലി പാത്രം നൽകിയാൽ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും