27 October 2025
Nithya V
Image Credit: Getty Images
എല്ലാവരെയും ഒരുപോലെ അലട്ടുന്ന പ്രധാന പ്രശ്നമാണ് മുടിക്കൊഴിച്ചിൽ. പലർക്കും വെള്ളം മാറി കുളിക്കുമ്പോൾ മുടിക്കൊഴിച്ചിൽ രൂക്ഷമാകാറുണ്ട്.
കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ ഉയർന്ന അളവിൽ അടങ്ങിയ വെള്ളം, അതായത് ഹാര്‍ഡ് വാട്ടര്‍ ഉപയോഗിച്ച് കുളിക്കുന്നതാണ് ഇതിന് കാരണം.
ഹാർട്ട് വാട്ടർ ഉപയോഗിച്ച് മുടി കഴുകുന്നത് കാലക്രമേണ മുടിയുടെ ആരോഗ്യം മോശമാക്കും. എന്നാൽ ഇവ പരിഹരിക്കാൻ ചില പൊടികൈകൾ ഉണ്ട്.
ഷവർ ഫിൽറ്റർ അല്ലെങ്കിൽ വാട്ടർ സോഫ്റ്റ്‌നർ ഉപയോഗിക്കുന്നത്, വെള്ളത്തിലടങ്ങിയ കാൽസ്യം, മഗ്നീഷ്യം ധാതുക്കളെ ഫില്‍റ്റര്‍ ചെയ്തു നീക്കും.
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ക്ലാരിഫൈയിങ് ഷാംപൂ ഉപയോഗിക്കുന്നത് മുടിയില്‍ അടിഞ്ഞു കൂടുന്ന ഇത്തരം ധാതുക്കളെ നീക്കം ചെയ്യും.
ഇതിന് വേണ്ടി EDTA അല്ലെങ്കിൽ സിട്രിക് ആസിഡ് അടങ്ങിയ ഷാംപൂവുകളാണ് നല്ലത്. എന്നാൽ ദിവസവും ഉപയോഗിക്കരുത്.
ഹൈഡ്രേറ്റിങ് മാസ്കുകൾ, ലീവ്-ഇൻ കണ്ടീഷണറുകൾ, അല്ലെങ്കിൽ മിതമായ പ്രോട്ടീൻ ട്രീറ്റ്മെന്‍റുകള്‍ എന്നിവയും ഗുണകരമാണ്.
സ്കാൽപ്പിൽ ഇത്തരം ധാതുക്കള്‍ അടിഞ്ഞുകൂടുന്നത് ഒഴിവാക്കാന്‍ ഇടയ്ക്കിടെ സ്ക്രബ് ചെയ്യുന്നത് നല്ലതാണ്.