31 October 2025
Jayadevan A M
Image Courtesy: Getty, pexels
നാം ഒരു കാര്യം സംസാരിക്കുമ്പോള്‍ പല്ലി ചിലച്ചാല്‍ ഫലം അച്ചട്ടാണെന്നാണ് മലയാളികള്‍ക്കിടയിലുള്ള വിശ്വാസം
സംസാരത്തിനിടയിൽ ഒരു പല്ലി ചിലയ്ക്കുന്നത്, പറഞ്ഞ കാര്യങ്ങള്‍ സത്യമാകാൻ പോകുന്നു എന്നതിൻ്റെ ശുഭസൂചനയായി കാണുന്നവരുണ്ട്
പല്ലികള്‍, അരണകള്‍ എന്നിവയെ സ്ഥിരം കാണാറുണ്ട്. പല്ലികള്‍ പൊതുവെ നിശബ്ദമാണ്. അതുകൊണ്ട് തന്നെ അവ ചിലയ്ക്കുന്നത് അപൂര്‍വമാണ്
പല്ലി ചിലയ്ക്കുന്നത് അസാധാരണമായതുകൊണ്ട് തന്നെ, അവ ചിലയ്ക്കുന്നത് 'ദൈവിക ഇടപെടലാ'യി ചിലര്‍ വിശ്വസിക്കുന്നു
ഇതോടെ പല്ലി ചിലയ്ക്കുന്നത് പറയുന്നത് അച്ചട്ടാണെന്നതിന്റെ സൂചനയായി പലരും കണ്ടു. ഈ പ്രചാരണം വ്യാപകമായി.
കാലമേറെ പുരോഗമിച്ചിട്ടും ഇന്നും നിരവധി പേര്‍ക്ക് ഈ അന്ധവിശ്വാസമുണ്ട്. എന്നാല്‍ പല്ലി ചിലച്ചാല്‍ ഫലം അച്ചട്ടാണെന്ന് പറയുന്നതില്‍ കഴമ്പില്ല
പല്ലിയുമായി ബന്ധപ്പെട്ട ഗൗളിശാസ്ത്രത്തിനും പ്രചാരമേറെയാണ്. പല്ലി ശരീരത്തില്‍ വീഴുന്നത് ശകുനമായി ഈ ജ്യോതിഷശാഖ കണക്കാക്കുന്നു
പല്ലി ചിലയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരമ്പരാഗത വിശ്വാസത്തെക്കുറിച്ചാണ് ഈ ലേഖനത്തിലുള്ളത്. ഇത് അന്ധവിശ്വാസവും ശാസ്ത്രീയ അടിത്തറയില്ലാത്തതുമാണ്