29 October 2025

Jayadevan A M

ജന്മമാസത്തില്‍ മുടി മുറിക്കാമോ?

Image Courtesy: Getty, pexels

ജന്മമാസത്തില്‍ മുടി മുറിക്കരുതെന്ന് പഴമക്കാര്‍ പറയുന്നുണ്ട്. ചിലര്‍ ഇത് പാലിക്കും. മറ്റ് ചിലര്‍ തള്ളിക്കളയും.

ജന്മമാസം

എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് പലര്‍ക്കുമറിയില്ല. ജന്മമാസത്തില്‍ മുടി മുറിക്കരുതെന്ന് പറയുന്നതിന്റെ കാരണം നോക്കാം

അര്‍ത്ഥമെന്ത്

ജനിച്ച മാസത്തിൽ മുടി മുറിക്കരുത് എന്ന് പറയുന്നത്‌ പ്രധാനമായും ജ്യോതിഷപരമായ ചില വിശ്വാസങ്ങള്‍ മൂലമാണ്‌

വിശ്വാസങ്ങള്‍

ജന്മമാസത്തിൽ മുടി വെട്ടുന്നത് അശുഭ ഫലങ്ങൾക്ക് കാരണമാകും എന്ന് വിശ്വസിക്കുന്നവരുണ്ട്‌. ഇത് ദോഷകരമാണെന്ന് ഇവര്‍ കരുതുന്നു

അശുഭഫലം

പിറന്നാൾ ദിനം ഒരു പുതിയ ജീവിതചക്രം തുടങ്ങുന്നതിന്റെ സമയമായി കരുതുന്നു. ഈ സമയത്ത് മുടി മുറിക്കുന്നത് പോലുള്ള കാര്യങ്ങൾ ചെയ്യുന്നത് പുരോഗതിയെ തടസപ്പെടുത്തുമെന്നാണ് വിശ്വാസം

മാറ്റം വരരുത്

പിറന്നാൾ കഴിഞ്ഞാൽ ജന്മമാസത്തിൽ മുടി വെട്ടുന്നതിൽ ദോഷമില്ല എന്ന് പറയുന്നവരുമുണ്ട്. ഇതുസംബന്ധിച്ച് മറുവാദവുമുണ്ട്‌

ദോഷമില്ല 

പരമ്പരാഗതമായ ആചാരങ്ങളുടെയും ജ്യോതിഷ ചിന്തകളുടെയും ഭാഗമായി മാത്രം ചിലര്‍ ഇത് പിന്തുടരുന്നതാണ്. ഇത്തരം വിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ല

കഴമ്പുണ്ടോ?

മുകളിൽ നൽകിയിട്ടുള്ള വിവരങ്ങൾ വിശ്വാസങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ്‌. ഇത് ടിവി 9 മലയാളം അംഗീകരിക്കുന്നില്ല. ഇത്തരം വിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ല

നിരാകരണം