14 July 2026
ASHLI C
photo credit: getty images
വാസ്തുശാസ്ത്രപ്രകാരം വീടിന്റെ സ്വീകരണം മുറിയിൽ സോഫയ്ക്ക് പിന്നിൽ ചുമരിൽ ചിത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.
നിരാശയുടെയും നിശ്ചലാവസ്ഥയുടേയും പ്രതീകമായ അസ്തമയ സൂര്യന് പകരം വിജയത്തിന്റെയും പുതിയ തുടരങ്ങളുടെയും പ്രതീകമായ സൂര്യനെയാണ് സ്ഥാപിക്കേണ്ടത്.
യുദ്ധം, ആയുധങ്ങൾ, ആക്രമം എന്നിവ ചിത്രീകരിക്കുന്ന ചിത്രങ്ങൾ വീട്ടിൽ നെഗറ്റീവ് എനർജിയും കുടുംബാംഗങ്ങൾക്കിടയിൽ കലഹവും ഉണ്ടാക്കും.
കരയുന്ന ആളുകൾ, ഏകാന്തത, ദുഃഖം എന്നിവ പ്രകടമാക്കുന്ന ചിത്രങ്ങൾ സ്വീകരണമുറിയിൽ വയ്ക്കുന്നത് മനസ്സിൽ നിരാശയും വീട്ടിൽ കാർമേഘവും നിറയ്ക്കും.
ഉണങ്ങിയ മരങ്ങൾ, വാടിയ പൂക്കൾ, വിജനമായ സ്ഥലങ്ങൾ എന്നിവയുടെ ചിത്രങ്ങൾ സാമ്പത്തിക തകർച്ചയുടെയും പോസിറ്റീവ് എനർജി കുറയുന്നതിന്റെയും ലക്ഷണമായി കണക്കാക്കുന്നു.
മുങ്ങുന്ന ബോട്ട്, ആഞ്ഞടിക്കുന്ന കൊടുങ്കാറ്റ്, ഭയപ്പെടുത്തുന്ന തിരമാലകൾ എന്നിവയുടെ ചിത്രങ്ങൾ ജീവിതത്തിൽ അസ്ഥിരതയും പ്രശ്നങ്ങളും വർധിപ്പിക്കും.
സമാധാനവും സന്തോഷവും നൽകുന്ന പച്ചപ്പുള്ള മരങ്ങൾ മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ, ശാന്തമായി ഒഴുകുന്ന വെള്ളം എന്നിവയുടെ ചിത്രങ്ങൾ പോസ്റ്റ് എനർജി നൽകും.
താമരപ്പൂവ്, വെളുത്ത ഹംസം അല്ലെങ്കിൽ സന്തോഷത്തോടെ പുഞ്ചിരിക്കുന്ന കുടുംബ ചിത്രം എന്നിവ സോഫയ്ക്ക് പിന്നിൽ തൂക്കുന്നത് നല്ലതാണ്.