13 July 2026
ASHLI C
photo credit: getty images
വാസ്തുശാസ്ത്രപ്രകാരം വീട്ടിലെ ഏറ്റവും ശുദ്ധിയോടെ വയ്ക്കേണ്ടതും ഐശ്വര്യപ്രധാനവുമായ ഒരിടമാണ് അടുക്കള.
എല്ലാ വീട്ടിലും അടുക്കളയിൽ ഇപ്പോൾ ഫ്രിഡ്ജ് ഇല്ലാതെ ഒന്നും നടക്കില്ലാത്ത അവസ്ഥയാണ് അതിനാൽ ഫ്രിഡ്ജിന് ജീവിതത്തിൽ വലിയ പ്രാധാന്യം പലരും നൽകുന്നു.
വാസ്തുപ്രകാരം ഫ്രിഡ്ജ് സ്ഥാപിക്കേണ്ടതിന് ഒരു ദിശയുണ്ട്. അടുക്കളയുടെ തെക്ക് കിഴക്ക് അല്ലെങ്കിൽ വടക്ക് പടിഞ്ഞാറ് ഭാഗത്തായിട്ടാണ് ഫ്രിഡ്ജ് വെക്കേണ്ടത്.
വാസ്തുശാസ്ത്രപ്രകാരം ഫ്രിഡ്ജിൽ ഒരുപാട് ദിവസം പഴകിയതും കേടായതുമായ ഭക്ഷണങ്ങൾ സൂക്ഷിക്കുന്നതും അത് പിന്നീട് ഉപയോഗിക്കുന്നതും ജീവിതത്തിൽ നല്ലതല്ല.
ഫ്രിഡ്ജിൽ സൂക്ഷിച്ച് അതിനുശേഷം ചീഞ്ഞ പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നത് ആരോഗ്യത്തിനും നല്ലതല്ല. വീടിന് ഐശ്വര്യക്കേടും ആണ്.
പലരും അടുക്കളയിലെ ഫ്രിഡ്ജിൽ മരുന്നുകളും മറ്റും സൂക്ഷിക്കാറുണ്ട് ഇങ്ങനെ ചെയ്യുന്നത് ഒരിക്കലും നല്ലതല്ല. എപ്പോഴും നെഗറ്റീവ് എനർജിക്ക് കാരണമാകും.
പലരും വീട്ടിലെ പൂജയ്ക്ക് വാങ്ങിക്കുന്ന പൂക്കളും മറ്റ് ബാക്കി വരുന്ന സാധനങ്ങളും ഫ്രിഡ്ജിൽ വയ്ക്കാറുണ്ട്. അങ്ങനെ ഉപയോഗിക്കുന്നത് നല്ലതല്ല.
ഫ്രിഡ്ജ് എപ്പോഴും ശുദ്ധിയായി അടുക്കും ചിട്ടയോടും വെച്ചാൽ മാത്രമേ വീട്ടിലും നിങ്ങളുടെ ജീവിതത്തിലും ഒരു പോസിറ്റീവ് എനർജി ഉണ്ടാവുകയുള്ളൂ.