20 July 2026
ASHLI C
PHOTO: GETTY IMAGES
വാസ്തുശാസ്ത്രപ്രകാരം വീടുകളിൽ അരി അടക്കമുള്ള സാധനങ്ങൾ സൂക്ഷിക്കുന്നത് പോസിറ്റീവ് ഊർജ്ജവം ഐശ്വര്യവും വർധിപ്പിക്കും എന്നാണ് പറയപ്പെടുന്നത്.
വാസ്തുശാസ്ത്രപ്രകാരം ധാന്യങ്ങളും വലിയ പാത്രങ്ങൾ സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ ദിശ തെക്ക് പടിഞ്ഞാറാണ്. ഇത് വീടിന് സ്ഥിരതയും സാമ്പത്തിക ഭദ്രതയും നൽകും എന്നാണ് വിശ്വാസം.
തെക്ക് പടിഞ്ഞാറ് സൗകര്യമില്ലെങ്കിൽ ധാന്യങ്ങൾ സൂക്ഷിക്കാവുന്ന മറ്റൊരു ദിശ വടക്ക് പടിഞ്ഞാറാണ്.. എന്നാൽ ഇവിടെ ആവശ്യത്തിന് മാത്രമേ സൂക്ഷിക്കാവൂ.
അരി സൂക്ഷിക്കാൻ എല്ലായിപ്പോഴും പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരം സ്റ്റീൽ ചെമ്പ് മൺപാത്രങ്ങൾ അല്ലെങ്കിൽ തടികൊണ്ടുള്ള ഉപയോഗിക്കുന്നതാണ് നല്ലത്.
അരി സൂക്ഷിക്കുന്ന ഇടം എപ്പോഴും ഈർപ്പം ഇല്ലാത്തതും ശുചിത്വം ഉള്ളതും ആയിരിക്കണം. ഇല്ലെങ്കിൽ ധാന്യങ്ങൾ പെട്ടെന്ന് കേടുവന്നു പോകും.
അരി സൂക്ഷിച്ചുക്കുന്ന പാത്രം ഒരിക്കലും പൂർണമായി കാലിയാകാൻ അനുവദിക്കരുത്. അരി തീരുന്നതിനു മുന്നേ തന്നെ നിറച്ച് വയ്ക്കുക ഇത് അന്നപൂർണ്ണ ദേവിയുടെ അനുഗ്രഹം നൽകും.
അരിപ്പാത്രങ്ങൾ നേരിട്ട് തറയിൽ വയ്ക്കരുത്. പകരം റാക്കുകളിലെ മറ്റ് തട്ടുകളിലോ ആയിട്ട് വയ്ക്കുക. ഇത് ധാന്യത്തെ ആദരിക്കുന്നതിന് സമമാണ്.
വീടിന്റെ വടക്ക് കിഴക്ക് കോണിൽ അരിയോ മറ്റു ഭാരമേറിയ ധാന്യങ്ങളും സൂക്ഷിക്കരുത്. ഇത് ധന തടസ്സത്തിന് കാരണമാകും എന്നാണ് വാസ്തു വിശ്വാസം.