27 MAR 2026
ASHLI C
PHOTO: INSTAGRAM, SCREEN GRAB
ചിലർ ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ തന്നെ നമുക്കും അത് രുചിച്ചു നോക്കാൻ തോന്നും. അങ്ങനെ ഒരാളാണ് അഹാന കൃഷ്ണ.
ഭക്ഷണത്തിൽ വെറൈറ്റി പരീക്ഷിക്കാൻ എപ്പോഴും ഇഷ്ടമുള്ള നടിയാണ് അഹാന. ഏതു രാജ്യം സന്ദർശിക്കുമ്പോഴും അവിടുത്തെ തനത് രുചി ആസ്വദിക്കാൻ താരം മറക്കാറില്ല.
എന്ത് ഭക്ഷണമായാലും അത് വളരെ ആസ്വദിച്ച് അതിന്റെ ഓരോ രുചിയും അതിൽ ചേർത്തിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് എല്ലാം പറഞ്ഞുകൊണ്ടാണ് അഹാന ആ വിഭവം കഴിക്കാറുള്ളത്.
അത്തരത്തിൽ മണിക്കൂറുകൾക്കു മുമ്പ് താരത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പ്രത്യക്ഷപ്പെട്ട ഒരു ഭക്ഷണമാണ് ഇപ്പോൾ ആളുകൾ തിരയുന്നത്.
ഹൈദരാബാദിന്റെ തനത് രുചികളിൽ ഒന്നായ ഒരുതരം പായസമാണിത്. എന്നാൽ സാധാരണ പായസങ്ങളിൽ നിന്നും വ്യത്യസ്തമായ സാധനങ്ങൾ ചേർത്താണ് ഇത് തയ്യാറാക്കുന്നത്.
സാധാരണ നാം പായസം ഉണ്ടാക്കുമ്പോൾ അതിൽ അരിയോ, സേമിയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ധാന്യങ്ങളും ആണ് പ്രധാന ചേരുവ. എന്നാൽ ഈ പായസത്തിലെ പ്രധാന താരം ഒരു പച്ചക്കറിയാണ്.
പൊതുവിൽ എല്ലാവരും കഴിക്കാൻ മടിക്കുന്ന ഒരു പച്ചക്കറി ഇനമാണ് ചുരക്ക. എന്നാൽ ആ ചുരക്കയാണ് ഈ രുചികരമായ പായസത്തിലെ പ്രധാനമായ താരം.
ചുരയ്ക്ക് നന്നായി ചിരകി എടുത്ത് പാലിൽ വേവിച്ചാണ് ഇത് തയ്യാറാക്കുന്നത്. പായസത്തിന് നല്ല കട്ടി തോന്നിക്കുന്നതിനായി ഇതിൽ പാലടയും ചേർക്കുന്നു.