25 MAR 2026
NEETHU VIJAYAN
Image Courtesy: Getty Images
ചെറുപയർ ഉപയോഗിച്ചുള്ള ചർമ്മ സംരക്ഷണം പണ്ടുമുതൽക്കെ പ്രചാരത്തിലുള്ളതാണ്. കെമിക്കലുകളെ ആശ്രയിക്കുന്നവർക്ക് നല്ലൊരു പ്രകൃതിദത്ത വഴിയാണ് ചെറുപയർ.
രണ്ട് സ്പൂൺ ചെറുപയർ പൊടിയിൽ ഒരു സ്പൂൺ തൈര് ചേർത്ത് പേസ്റ്റാക്കുക. മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.
ചർമ്മത്തിലെ ഈർപ്പം നിലനിർത്താനും മൃതകോശങ്ങളെ നീക്കം ചെയ്യാനും ചെറുപയർ പൊടിയും തേനും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. തേൻ ചർമ്മത്തിന് മൃദുത്വവും നൽകും.
ചർമ്മം ഡ്രൈ ആണെങ്കിൽ ചെറുപയർ പൊടിക്കൊപ്പം അല്പം പാൽപാട കൂടി ചേർക്കാം. ഇത് കരുവാളിപ്പ് മാറ്റുന്നതിനൊപ്പം ചർമ്മത്തെ മോയിസ്ചറൈസ് ചെയ്യും
ചെറുപയർ പൊടി അല്പം തരിയോടെ മുഖത്ത് തേച്ചു പിടിപ്പിക്കുന്നത് മികച്ചൊരു എക്സ്ഫോളിയേറ്റർ ആണ്. ഇത് സുഷിരങ്ങളിലെ അഴുക്കും ബ്ലാക്ക് ഹെഡ്‌സും നീക്കം ചെയ്യാം.
ആഴ്ചയിൽ രണ്ട്-മൂന്ന് തവണ ഈ പാക്കുകൾ നിങ്ങൾക്ക് ഉപയോഗിക്കാം. വെയിലുള്ള സമയത്ത് പുറത്തിറങ്ങുമ്പോൾ സൺസ്‌ക്രീൻ ഉപയോഗിക്കുക.
ധാരാളം വെള്ളം കുടിക്കുന്നത് ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ധാരാളം ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുക.