25 March 2026

Jayadevan A M

ചായ വീണ്ടും ചൂടാക്കിയാല്‍ പ്രശ്‌നമോ?

Image Courtesy: Getty Images

ചായ പലര്‍ക്കും എനര്‍ജി ഡ്രിങ്കാണ്. ഒരു ദിവസം ചായ കുടിച്ചില്ലെങ്കില്‍ പലരും അസ്വസ്ഥരാകും. ചായ തണുത്താല്‍ അത് ആവര്‍ത്തിച്ച് ചൂടാക്കുന്നവരുമുണ്ട്‌

ചായ

ചായ വീണ്ടും ചൂടാക്കി കുടിക്കുന്ന ശീലം ഒഴിവാക്കണം. ഇത് ആരോഗ്യത്തിന് നല്ലതല്ല. എന്തുകൊണ്ടാണെന്ന് നോക്കാം

ചൂടാക്കിയാല്‍ 

വീണ്ടും ചൂടാക്കുമ്പോള്‍ ചായയുടെ യഥാര്‍ത്ഥ ഗുണം ഇല്ലാതാകും. അതിലെ ആന്റി ഓക്‌സിഡന്റ് സംയുക്തങ്ങള്‍ വിഘടിച്ചേക്കാം

ഗുണമില്ല

ചായ സാധാരണ താപനിലയില്‍ മണിക്കൂറുകളോളം വെച്ചാല്‍ ബാക്ടീരിയ വളരാന്‍ സാധ്യത (പ്രത്യേകിച്ച് പാല്‍ചായ). വീണ്ടും ചൂടാക്കിയാലും അത് പൂര്‍ണമായും ഇല്ലാതാകണമെന്നില്ല

ബാക്ടീരിയ

ചായ വീണ്ടും ചൂടാക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയവയ്ക്കും കാരണമാകാം

ദഹനപ്രശ്‌നങ്ങള്‍

ചായ വീണ്ടും ചൂടാക്കുന്നതിലൂടെ അതിന്റെ സ്വഭാവിക രുചി നഷ്ടപ്പെടും. രുചിയില്‍ മാത്രമല്ല, നിറം, മണം എന്നിവയിലും മാറ്റം വരാം

രുചി വ്യത്യാസം

ആവശ്യത്തിന് മാത്രം ചായ ഉണ്ടാക്കുക. ചൂടോടെ ഇരിക്കണമെങ്കില്‍ ഫ്‌ളാസ്‌ക് ഉപയോഗിക്കുന്നതാണ് വീണ്ടും ചൂടാക്കുന്നതിനെക്കാള്‍ ഉചിതം

ശ്രദ്ധിക്കാം

തണുത്ത ചായ ആവര്‍ത്തിച്ച് ചൂടാക്കാതിരിക്കുക. തയ്യാറാക്കിയ ഉടന്‍ തന്നെ ചായ കുടിക്കുന്നതാണ് ഏറ്റവും നല്ലത്‌

ഓര്‍ക്കുക