25 May 2025

Sarika KP

മകന്റെ മാമോദീസ ചടങ്ങ് ആഘോഷമാക്കി അമലാ പോള്‍

Image Courtesy: Instagram

 ഏറെ ആരാധകരുള്ള താരമാണ് നടി അമല പോൾ. കുടുംബവും കുട്ടിയുമായി സന്തോഷ ജീവിതം നയിക്കുന്ന നടി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്

നടി അമല പോൾ

 യാത്രയുടെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും കുടുംബത്തിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും അമല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്

ഇപ്പോഴിതാ മകന്‍ ഇലൈയുടെ മാമോദീസ ചടങ്ങ് ആഘോഷമാക്കിയതിന്റെ ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് നടി.

മകന്‍ ഇലൈ

'ചുറ്റും സ്‌നേഹവും സമാധാനവും മാത്രം. ഇലൈയുടെ മാമോദീസാ ആഘോഷം' എന്ന കുറിപ്പും ചിത്രങ്ങള്‍ക്കൊപ്പമുണ്ട്.

ഇലൈയുടെ മാമോദീസാ ആഘോഷം'

വളരെ ലളിതമായി നടന്ന ചടങ്ങിൽ അമലയുടെ ഭര്‍ത്താവ് ജഗതിനേയും അമ്മയേയും സഹോദരനേയും ചിത്രങ്ങളില്‍ കാണാം.

ലളിതമായി നടന്ന ചടങ്ങ്

അക്വാ ബ്ലൂ നിറത്തിലുള്ള മിനി ഫ്രോക്കായിരുന്നു അമലയുടെ ഔട്ട്ഫിറ്റ്. ഇതേ നിറത്തിലുള്ള ഷര്‍ട്ടും വെള്ള ഷോര്‍ട്‌സുമായിരുന്നു ജഗതിന്റെ വേഷം.

അമലയുടെ ഔട്ട്ഫിറ്റ്

ചിത്രം വൈറലായതോടെ നിരവധി പേരാണ് കുഞ്ഞിന് ആശംസ നേര്‍ന്നത്. കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെയെന്നാണ് ആരാധകരുടെ കമന്റ്

കുഞ്ഞിന് ആശംസ നേര്‍ന്ന്

 2023 നവംബര്‍ അഞ്ചിനാണ് അമലാ പോളും ജഗത് ദേശായിയും വിവാഹിതരായത്. 2024 ജൂണ്‍ 11-ന് ഇരുവര്‍ക്കും കുഞ്ഞ് പിറന്നു.

2024 ജൂണ്‍ 11