25 May 2025
Nithya V
Image Courtesy: FREEPIK
കേരളത്തിൽ കാലവർഷം തുടങ്ങിയിരിക്കുകയാണ്. ഇനി അഭിമുഖീകരിക്കാൻ പോകുന്ന ഏറ്റവും വലിയ പ്രശ്നമാണ് മുടിക്കൊഴിച്ചിൽ.
മഴക്കാലത്ത് മുടി സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. തലയോട്ടിയിൽ പല തരത്തിലുള്ള ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യതയുണ്ട്.
മഴക്കാലത്ത് മുടിയിഴകൾ പൊട്ടിപൊകുന്നതും കൊഴിയുന്നതും തടയാൻ ചില വഴികളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
തലയോട്ടിയും മുടിയും ഉണക്കി സൂക്ഷിക്കുക. മുടിയിൽ അമിതമായി നനഞ്ഞ് ഇരുന്നാൽ മുടി പൊട്ടി പോകാനുള്ള സാധ്യതയുണ്ട്.
മുടിയിൽ മഴവെള്ളം വീണാൽ അത് കഴുകി കളയുക. ഒരിക്കലും മഴവെള്ളം തലയിൽ വച്ചോണ്ട് ഇരിക്കരുത്. അത് മുടിക്ക് നല്ലതല്ല.
നനഞ്ഞ മുടി ഒരിക്കലും ചീകരുത്. മുടി പൊട്ടാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, മുടി ചീകാൻ വിശാലമായ പല്ലുള്ള ചീപ്പ് തിരഞ്ഞെടുക്കുക.
മുടിക്കൊഴിച്ചിൽ തടയാൻ ഭക്ഷണകാര്യത്തിലും ശ്രദ്ധ പുലർത്തേണം. ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
എണ്ണ തേയ്ച്ച് കുളിക്കുന്നത് നല്ലതാണ്. മൺസൂൺ കാലത്ത് മുടികൊഴിച്ചിൽ തടയാൻ വീട്ടിൽ തന്നെ ഉണ്ടാക്കുന്ന എണ്ണകൾ ഉപയോഗിക്കാം.