25 MAY 2025

TV9 MALAYALAM

മഴക്കാലത്ത് വീടിന് വേണം പ്രത്യേക കരുതൽ; ചെയ്യേണ്ടത് എന്തെല്ലാം.

Image Courtesy: FREEPIK

പതിവിലും നേരത്തെ ഇത്തവണ കേരളത്തിൽ കാലവർഷം എത്തിയിരിക്കുകയാണ്. തണുപ്പും ഈർപ്പവും പല അസുഖകങ്ങളും ഇതിനോടകം ഉടലെടുക്കുകയും ചെയ്തു.

മഴക്കാലം

ഈർപ്പം നിറഞ്ഞ അന്തരീക്ഷം പൂപ്പലുകളും ഫംഗസുകളും വളരുന്നതിന് ഇടയാക്കും. ഇത് അലർജി പോലുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.  

പൂപ്പലും ഫംഗസും

ഇത്തരം അവസ്ഥകളിൽ നിന്ന് വിട്ടുനിൽക്കാൻ മഴക്കാലത്ത് നമ്മുടെ വീടിനുള്ളിൽ പ്രത്യേകം ശ്രദ്ധവേണ്ട കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

വീടിനുള്ളിൽ

വീടിന്റെ ഭിത്തിയിലും റൂഫിലുമുള്ള ചെറിയ ലീക്കുകൾ എത്രയും വേഗന്ന് അടയ്ക്കേണ്ടതാണ്. ഓടിട്ട വീടാണെങ്കിൽ പൊട്ടിയവ അതിൽ നിന്ന് മാറ്റുക.  

ലീക്കുകൾ

വെള്ളത്തെ പ്രതിരോധിക്കുന്ന മാറ്റും കാർപ്പെറ്റുകളും ഉപയോഗിക്കാം. നനഞ്ഞ കാർപ്പെറ്റിലെയും മാറ്റിലെയും ഈർപ്പം നന്നായി മാറ്റിയശേഷം സൂക്ഷിക്കുക.

നനഞ്ഞ കാർപ്പെറ്റ്

തടിയിൽ നിർമിച്ച ഫർണിച്ചറുകളിൽ നേരിട്ട് ഈർപ്പവും വെള്ളവും എത്തുന്നില്ലെന്ന് ഉറപ്പാക്കുക. നനവുള്ള തുണി ഉപയോഗിച്ച് തടികൊണ്ടുള്ള ഫർണിച്ചറുകൾ വൃത്തിയാക്കരുത്.

ഫർണിച്ചറുകൾ

തറ തുടയ്ക്കുമ്പോൾ ലോഷനുകൾ കൂടി വെള്ളത്തിൽചേർത്ത് ഉപയോഗിക്കുക. ഇത് ഈച്ചകളിൽനിന്നും പ്രാണികളിൽനിന്നും സംരക്ഷണം നൽകുന്നു.

ലോഷനുകൾ

ബെഡ് ഷീറ്റ്, തലയിണ കവർ, കുഷ്യൻ കവറുകൾ എന്നിവ കൃത്യ സമയത്ത് മാറ്റാനും പുതിയ വിരിക്കാനും മറക്കരുത്. പെട്ടെന്ന് ഉണങ്ങുന്ന തുണികൾ ഉപയോ​ഗിക്കുക. 

തുണികൾ