25 May 2025

ASWATHY BALACHANDRAN

നമ്മുടെ പൂർവ്വികർ സ്വർണം ഉപയോ​ഗിച്ചു തുടങ്ങിയത് എന്തുകൊണ്ട്? 

Image Courtesy: Freepik

കേരളത്തിൽ നമ്മുടെ പൂർവ്വികർ സ്വർണ്ണാഭരണങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതിന് പിന്നിൽ സങ്കീർണ്ണമായ നിരവധി കാരണങ്ങളുണ്ട്.

സ്വർണ്ണാഭരണങ്ങൾ

കേരളത്തിൽ സ്വർണ്ണം എന്നത് കേവലം ഒരു ആഭരണത്തേക്കാൾ ഉപരിയായി, ആഴത്തിലുള്ള സാംസ്കാരികവും സാമ്പത്തികവുമായ പ്രാധാന്യമുള്ള ഒന്നാണ്.

സാംസ്കാരികം

പൂർവ്വികർക്ക് ബാങ്കിംഗ് സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലത്ത്, സ്വർണ്ണം ഏറ്റവും എളുപ്പത്തിൽ പണമാക്കി മാറ്റാൻ കഴിയുന്നതും സുരക്ഷിതവുമായ ഒരു സമ്പാദ്യ മാർഗ്ഗമായിരുന്നു.

സമ്പാദ്യം

സ്വർണ്ണം ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടാവുന്ന സമ്പാദ്യമായി കണക്കാക്കപ്പെട്ടു.

തലമുറ

വിദേശികൾ സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങി പകരം സ്വർണ്ണം നൽകിയിരുന്നു. ഇത് കേരളത്തിലേക്ക് ധാരാളം സ്വർണ്ണം എത്താൻ കാരണമായി.  സ്വർണ്ണം നേടിയവർ സമൂഹത്തിൽ ഉയർന്ന നിലയും അംഗീകാരവും നേടി. 

വിദേശ ബന്ധം

സ്വർണ്ണം തുരുമ്പെടുക്കുകയോ നശിക്കുകയോ ചെയ്യുന്നില്ല. ഇത് ശുദ്ധിയെയും അനശ്വരതയെയും പ്രതീകപ്പെടുത്തുന്നു. ഇതിനെ ലക്ഷ്മി ദേവിയുമായി ബന്ധിപ്പിക്കാനും തുടങ്ങി

ശുദ്ധി

കേരളീയരുടെ ജീവിതത്തിലെ മിക്കവാറും എല്ലാ പ്രധാന ചടങ്ങുകളിലും സ്വർണ്ണത്തിന് ഒരു സ്ഥാനമുണ്ട്. ശുഭകാര്യങ്ങൾക്ക് സമ്മാനമായി സ്വർണം നൽകുന്ന ചടങ്ങുമുണ്ട്. 

ചടങ്ങ്

ചില പരമ്പരാഗത ആഭരണങ്ങൾ അതായത് താലി, പവിത്രമോതിരം പോലുളളവ, തിന്മയിൽ നിന്ന് സംരക്ഷണം നൽകുമെന്നും ഭാഗ്യം കൊണ്ടുവരുമെന്നും വിശ്വസിക്കപ്പെടുന്നു

താലി