05 March 2026
ASHLI C
Image Credit: Instagram
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ താരങ്ങൾ പൊങ്കാലയിടാൻ വന്ന ചിത്രങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
അതിൽ ഏറ്റവും കൂടുതൽ വീഡിയോസ് പ്രചരിക്കുന്നത് നടി അന്നരാജന്റെതാണ്. ഓൺലൈൻ മീഡിയ എപ്പോഴത്തെയും പോലെ സൂം ചെയ്ത രീതിയിലാണ് വീഡിയോസിൽ പലതും.
പിന്നാലെ നടിക്ക് വലിയ വിമർശനവും ട്രോളുകളും. യുവർ പൊങ്കാലയിടാൻ തന്നെ വന്നതാണോ പൊങ്കാലയിടാൻ വരുന്ന സ്ത്രീകൾക്ക് പോലും അപമാനം എന്ന രീതിയിലായിരുന്നു ആളുകൾ വിമർശിച്ചത്.
ഇപ്പോഴിതാ തനിക്കെതിരെ ഉയർന്നുവരുന്ന ട്രോളുകൾക്കും വിമർശനങ്ങൾക്കും കണ്ണീരോടെ മാപ്പ് പറഞ്ഞ എത്തിയിരിക്കുകയാണ് അന്ന.
ആറ്റുകാൽ അമ്മയുടെ തിരുപാതങ്ങളിൽ പൊങ്കാല അർപ്പിച്ചത് താൻ ആദ്യമായിട്ടാണ്. ഹൃദയത്തിൽ വിശ്വാസത്തോടെ അവളുടെ നാമം ജപിച്ചുകൊണ്ടാണ് താൻ വന്നത്.
ഈ പുണ്യ നിമിഷത്തിനിടയിൽ തന്നെ അനാവശ്യമായ വീഡിയോ ക്ലിപ്പുകൾ പകർത്തി പങ്കുവെച്ചു. മാധ്യമങ്ങൾ ഉൾപ്പെടെ തന്റെ ചുറ്റുമുള്ള എല്ലാവരെയും താൻ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്തു.
എന്റെ സാരി എന്റെ ഭാവങ്ങൾ അല്ലെങ്കിൽ താനുമായി ബന്ധപ്പെട്ട എന്തെങ്കിലും ഏതെങ്കിലും ഭക്തരെ വികാരത്തെ മനപ്പൂർവം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ താൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു.
താനത് ഉദ്ദേശിച്ചിട്ടില്ല അങ്ങനെയൊന്നും മനസ്സിൽ കരുതിയിട്ടില്ല എന്റെ ഹൃദയത്തെ അമ്മയ്ക്ക് അറിയാം. എന്റെ പോരാട്ടം പ്രാർത്ഥന ആത്മാർത്ഥത എന്നിവ ദേവിക്ക് അറിയാം.ആറ്റുകാലമ്മയുടെ ഒരു എളിയ ഭക്തിയായി താൻ ഇനിയും തുടരുമെന്നും അന്ന.