3 March 2026
Aswathy Balachandran
Image Courtesy: Getty
മീനിനൊപ്പം തൈര് അല്ലെങ്കിൽ പാൽ ഉൽപ്പന്നങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണോ എന്നത് കാലങ്ങളായി നിലനിൽക്കുന്ന ഒരു ചർച്ചയാണ്.
ആയുർവേദ പ്രകാരം മീനും തൈരും 'വിരുദ്ധ ആഹാരം' ആണ്. മീൻ ഉഷ്ണവീര്യമുള്ളതും തൈര് ശീതവീര്യമുള്ളതും ആയതിനാൽ ഇവ ഒന്നിച്ച് കഴിക്കരുത്.
ഇവ ഒന്നിച്ച് കഴിക്കുന്നത് രക്തത്തിൽ അശുദ്ധി ഉണ്ടാക്കുമെന്നും ഇത് ചർമ്മരോഗങ്ങളിലേക്ക് നയിക്കാമെന്നും ആയുർവേദം മുന്നറിയിപ്പ് നൽകുന്നു.
ആധുനിക വൈദ്യശാസ്ത്രം മീനും തൈരും ഒന്നിച്ച് കഴിക്കുന്നത് ദോഷകരമാണെന്ന് ഇതുവരെ ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല.
രണ്ട് ഭക്ഷണങ്ങളിലും ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് ചിലരിൽ ഗ്യാസ്, അസിഡിറ്റി അല്ലെങ്കിൽ വയറുവേദന എന്നിവയ്ക്ക് കാരണമായേക്കാം.
മീൻ അലർജിയുള്ളവർക്കോ അല്ലെങ്കിൽ ലാക്ടോസ് ഇൻടോളറൻസ് ഉള്ളവർക്കോ ഇവ ഒന്നിച്ച് കഴിക്കുമ്പോൾ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
മീനും തൈരും ഒന്നിച്ച് കഴിച്ചാൽ ചർമ്മത്തിൽ വെള്ളപ്പാണ്ട് ഉണ്ടാകുമെന്ന് ഒരു പ്രചാരണമുണ്ട്. എന്നാൽ ഇതിന് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ല.
ഓരോരുത്തരുടെയും ശരീരപ്രകൃതി വ്യത്യസ്തമാണ്. ചിലർക്ക് യാതൊരു പ്രശ്നവും ഉണ്ടാകില്ല, എന്നാൽ ദഹനശേഷി കുറഞ്ഞവർ പരീക്ഷണത്തിന് മുതിരാതിരിക്കുന്നതാണ് നല്ലത്.