4 March 2026
Aswathy Balachandran
Image Courtesy: Getty
ഉപ്പിന്റെയും എണ്ണയുടെയും സാന്നിധ്യം പ്രശ്നമാകുമെങ്കിലും, മിതമായ അളവിൽ ദിവസവും അച്ചാർ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.
അച്ചാറുകളിൽ ഗുണകരമായ ബാക്ടീരിയകൾ ഉണ്ട്. ഇത് ദഹനപ്രക്രിയ സുഗമമാക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ആർത്തവസമയത്തുണ്ടാകുന്ന കടുത്ത വയറുവേദനയും പേശിവലിവ് കുറയ്ക്കാനും അച്ചാറിലെ നീര് സഹായിക്കും. ഇതിലെ ഇലക്ട്രോലൈറ്റുകൾ പേശികൾക്ക് ആശ്വാസം നൽകുന്നു.
വിനാഗിരി ചേർത്ത അച്ചാറുകൾ ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിക്കുന്നത് തടയാൻ സഹായിക്കും.
അച്ചാറുകൾ പൊതുവെ കലോറി കുറഞ്ഞ ഭക്ഷണമാണ്. ഇതിലെ വിനാഗിരി വിശപ്പിനെ നിയന്ത്രിക്കാനും കൊഴുപ്പ് എരിച്ചുകളയാനും സഹായിക്കും
പച്ചക്കറികളും പഴങ്ങളും പാകം ചെയ്യാതെ നേരിട്ട് അച്ചാറുകൾ ഉണ്ടാക്കുന്നത് വഴി അവയിലെ പോഷകങ്ങളും ആൻറി ഓക്സിഡന്റുകളും നഷ്ടപ്പെടാതെ ലഭിക്കുന്നു.
കായികതാരങ്ങൾ പലപ്പോഴും പേശിവലിവ് കുറയ്ക്കാൻ അച്ചാർ ഉപയോഗിക്കാറുണ്ട്. ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു.
ഗ്യാസ്, വയറു വീർക്കൽ തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാൻ അച്ചാറിലെ ഗുണകരമായ ബാക്ടീരിയകൾ സഹായിക്കുന്നു.