06 June 2025
SARIKA KP
Image Courtesy: Instagram
മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി അനുശ്രീ. സോഷ്യൽ മീഡിയയിൽ സജീവമായ താരം, ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്.
അനുശ്രീ അധികമായി പങ്കുവയ്ക്കാറുള്ളത് നാടൻ ലുക്കിലുള്ള ഫോട്ടോകളും വിഡിയോകളുമാണ്. ഇതിന് ആരാധകരേറെയാണ്.
ഇപ്പോഴിതാ ടിഷ്യൂ സാരിയിലുള്ള അനുശ്രീയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ആരാധക ശ്രദ്ധനേടുന്നത്.
കോപ്പർ ഷെയ്ഡിലുള്ള ടിഷ്യൂ സാരിയിൽ സുന്ദരിയായാണ് ഇത്തവണ താരം എത്തിയത്. തലയിൽ മുല്ലപൂവും ചൂടിയിട്ടുണ്ട്
വൺലെയറായി സ്റ്റൈൽ ചെയ്തിരിക്കുന്ന സാരിക്ക് ഗോൾഡൻ വർക്കുള്ള മെറുൺ ബ്ലൗസാണ്. ആന്റിക് ചോക്കറും ജിമിക്കി കമ്മലുമാണ് ആക്സസറീസ്.
എപ്പോഴും ചെല്ലാൻ ഇഷ്ടപ്പെടുന്ന ഗുരുവായൂർ നടയിൽ.. എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
അനുശ്രീയുടെ ചിത്രങ്ങൾക്കും വിഡിയോയ്ക്കും താഴെ ആരാധകരുടെ നിരവധി കമന്റുകളും എത്തി. കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നാണ് ഭൂരിഭാഗവും കമന്റ് ചെയ്തത്.
‘മാന്യമായ വസ്ത്രധാരണമാണ് അനുശ്രീയുടെത്. ചിലർ കണ്ടുപഠിക്കണം. ജീവിതത്തിൽ സന്തോഷവും സമാധാനവുമുണ്ടാവട്ടെ.’– എന്നും കമന്റുകൾ എത്തി.