05 JUNE 2025
TV9 MALAYALAM
Image Courtesy: FREEPIK
ശരീരത്തിലെ കൊഴുപ്പ് കത്തിച്ച് നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ പറ്റുന്ന ചില ജ്യൂസുകൾ ഏതെല്ലാമാണെന്ന് പരിചയപ്പെടാം.
ബീറ്റ്റൂട്ട് ജ്യൂസിൽ കാണപ്പെടുന്ന്ന നൈട്രേറ്റുകളും ബീറ്റൈനുകളും മെറ്റബോളിസം വേഗത്തിലാക്കാനും ഭാരം നിയന്ത്രിക്കാനും നല്ലതാണ്.
നാരങ്ങ ഇഞ്ചി നീര് കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിസം വേഗത്തിലാക്കാനും വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ശക്തമായ ഒരു മാർഗമാണ് ഇത്. ഇത് ശരീരത്തിലെ കൊഴുപ്പ് കത്തിക്കാൻ സഹായിക്കും, പ്രത്യേകിച്ച് വ്യായാമം ചെയ്യുമ്പോൾ.
ആപ്പിൾ, കിവി, ചീര എന്നിവ ഒരുമിച്ച് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ആപ്പിളിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്.
വെള്ളരിക്കയും ഇഞ്ചി നീരും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു മികച്ച മാർഗമാണ്. വെള്ളരിക്ക വളരെ ജലാംശം നൽകുന്നതും കലോറി കുറവുമാണ്.
കറ്റാർ വാഴ ജ്യൂസ് കുടിക്കുന്നത് ദഹനത്തെ സഹായിക്കുകയും, വയറു വീർക്കുന്നത് കുറയ്ക്കുകയും, വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളിൽ കാണപ്പെടുന്ന നരിഞ്ചിൻ എന്ന ഫ്ലേവനോയിഡ് ലിപിഡ് മെറ്റബോളിസം വർദ്ധിപ്പിക്കുന്നു.