05JUNE 2025
SHIJI MK
Image Courtesy: Freepik/Unsplash
കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചശക്തി വര്‍ധിപ്പിക്കുന്നതിനുമായി നിരവധി ഭക്ഷണങ്ങള്‍ കഴിക്കണം. അവ പരിചയപ്പെട്ടാലോ?
ക്യാരറ്റില്‍ ബീറ്റ കരോട്ടിന്‍, വൈറ്റമിന്‍ എ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇത് കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ചീരയില്‍ വൈറ്റമിന്‍ എ, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയുണ്ട്. ഇവയും കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.
വൈറ്റമിന്‍ എ അടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ നിങ്ങളെ സഹായിക്കും.
കാപ്‌സിക്കത്തില്‍ വൈറ്റമിന്‍ എ അടങ്ങിയിട്ടുണ്ട്. ഇവയും നിങ്ങളെ കണ്ണുകളെ സംരക്ഷിക്കാന്‍ കഴിക്കാവുന്നതാണ്.
തക്കാളിയിലുള്ള ലൈക്കോപ്പിന്‍ കണ്ണുകളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിന് വളരെ മികച്ചത് തന്നെയാണ്.
നെല്ലിക്കയിലുള്ള ആന്റിഓക്‌സിഡന്റുകള്‍ കണ്ണുകളുടെ ആരോഗ്യം വര്‍ധിപ്പിച്ച് കാഴ്ചശക്തി നല്‍കുന്നു.