04 JUNE 2025

SHIJI MK

Image Courtesy: Freepik/Unsplash

മഞ്ഞള്‍ ഇഞ്ചി ചായ പതിവാക്കാം, ഗുണങ്ങളുണ്ട്

മഞ്ഞള്‍-ഇഞ്ചി ചായ കുടിക്കുന്നത് പാതിവാക്കിയാലോ? അതുകൊണ്ട് നിങ്ങള്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍ നോക്കാം.

മഞ്ഞള്‍-ഇഞ്ചി

മഞ്ഞളിന്റെയും ഇഞ്ചിയുടെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ സന്ധിവേദന കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

സന്ധിവേദന

മഞ്ഞളിലും ഇഞ്ചിയിലും ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റി ഓക്‌സിഡന്റ്, ആന്റി മൈക്രോബിയല്‍ തുടങ്ങിയ ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.

പ്രതിരോധശേഷി

മാത്രമല്ല നെഞ്ചെരിച്ചില്‍, ഗ്യാസ്, വയര്‍ വീര്‍ക്കല്‍ തുടങ്ങിയ ദഹന സംബന്ധമായ പ്രശ്‌നങ്ങളും ഇതൊരു പരിഹാരമാണ്.

ദഹനം

മഞ്ഞള്‍-ഇഞ്ചി എന്നിവ ഇട്ട് തയാറാക്കുന്ന ചായ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

ശ്വാസകോശം

മഞ്ഞളും ഇഞ്ചിയും കൊഴുപ്പ് കത്തിച്ച് കളയാന്‍ സഹായിക്കുന്നു. ഇതുവഴി നിങ്ങള്‍ക്ക് വണ്ണം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സാധിക്കും.

ശരീരഭാരം

മഞ്ഞളിലും ഇഞ്ചിയിലുമുള്ള ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതാണ്.

ചര്‍മം

ആരോഗ്യ വിദഗ്ധന്റെ അഭിപ്രായം ചോദിച്ചതിന് ശേഷം മാത്രം നിങ്ങള്‍ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.

ശ്രദ്ധിക്കാം