22 August 2026
SHIJI MK
PHOTO CREDIT:SOCIAL MEDIA
മലയാള സിനിമയിലെ പ്രമുഖ യുവതാരമാരിൽ ഒരാളാണ് നമിത പ്രമോദ്. ട്രാഫിക് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്
അഭിനേത്രി എന്ന രീതിയിൽ നമിത ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നിവിൻപോളി നായകനായ പുതിയ തീരങ്ങൾ.
സിനിമയിൽ എത്തുന്നതിനുമുമ്പ് ടെലിവിഷൻ സീരിയലുളിലൂടെയാണ് നമിത അഭിനയ രംഗത്തേക്ക് എത്തുന്നത് .
മലയാളത്തിലും പുറമേ തമിഴ് തെലുങ്ക് ഭാഷാ സിനിമകളിലും നമിത പ്രമോദ് അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തിന് പുറമെ കൊച്ചിയിൽ സമ്മർ ടൗൺ കഫേ എന്ന പേരിൽ ഒരു കഫെയും നമിത നടത്തുന്നുണ്ട്..
സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമായ നമിത ഇപ്പോൾ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.
കാശി ദർശനം നടത്തിയ ചിത്രങ്ങൾ ആണ് പങ്കുവെച്ചത് ചിത്രങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു.
ഭക്തിനിർഭരമായ കാശിയിലെ ഓരോ കോണുകളും ഒപ്പിയെടുത്തിട്ടുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.